മുൻ അദ്ധ്യായം: കാഞ്ഞിരം
അദ്ധ്യായം 18: സ്വപ്നത്തിൻറെ മരണം
ഒരൊറ്റക്കുത്ത്... അത് കൊണ്ട് തീരേണ്ടതാണ്... തീർക്കേണ്ടതാണ്... നെഞ്ചിൽ ചുരമാന്തുന്ന പക. എന്നാൽ അവസരം തൊട്ടുമുന്നിലെത്തിയപ്പോൾ ധൈര്യമെല്ലാം ചോർന്നൊലിച്ചു പോയി. ആകെ ഒരു പരവേശം. വരണ്ടുണങ്ങിയ തൊണ്ടയിൽ ശ്വാസം ചടച്ചു നിൽക്കുന്നു. നെഞ്ചിടിപ്പിൻറെ ശബ്ദം ഇടിനാദമായി മാറുന്നു. കൈകാലുകൾക്ക് അസഹ്യമായൊരു ഭാരം...
ഒരൊറ്റ ചാട്ടത്തിന് ഞാനത് കയ്യിലാക്കി.. മിന്നൽ വേഗത്തിൽ അയാളുടെ അടുത്തെത്തി. അലറിക്കൊണ്ട് ആ നെഞ്ചിലത് കുത്തിയിറക്കി. പ്രാണന് വേണ്ടി അയാൾ ഉറക്കെ കരയുമ്പോൾ പിന്നെയും പിന്നെയും ഞാനത് ശരീരത്തിൽ കുത്തിയിറക്കി. പക്ഷെ, ഒക്കെ എൻറെ മനസ്സിൽ മാത്രമായിരുന്നു എന്ന് മാത്രം. ഒന്നിനുമാവാത്ത ആ നിർത്തം നിൽക്കുമ്പോൾ, തോറ്റുപോവുകയാണെന്ന് വളരെ വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു..
തുടരും

അയാളുടെ ചുണ്ടിലൊരു അശ്ലീല ചിരിയുണ്ടായിരുന്നു. ഒരു സ്ത്രീലമ്പടൻറെ സർവ്വമാന അശ്ലീലതകളൂം നിറഞ്ഞ ചിരി. ഒരിക്കൽ നേടിയ ജയത്തിൻറെ ആത്മവിശ്വാസം തലയെടുത്തു നിൽക്കുന്നകണ്ണുകൾ.
മനസ്സ് പൂക്കുല പോലെ വിറയ്ക്കുമ്പോഴും, ഞാനെൻറെ മുഖം പരുഷമായി നിർത്തി. കണ്ണുകളിൽ ധൈര്യം പ്രതിഫലിപ്പിക്കാൻ ശ്രമിച്ചു. ഉള്ളിലെ ഭയം ഒരു കപട ധൈര്യത്തിൻറെ ചെപ്പിലൊളിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു. അയാൾ മുന്നോട്ട് വരാനാഞ്ഞപ്പോൾ ഞാൻ കയ്യിലെ കത്തി നീട്ടിപ്പിടിച്ച് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"ൻറെ അടുത്തു വരരുത്. വന്നാ കുത്തുഞ്ഞാൻ. ദൈവത്തിനാണെ കുത്തും.." അങ്ങിനെ പറയുമ്പോൾ എൻറെ ഉള്ളിൽ അയാളെ കൊല്ലുക എന്ന പകയുടെ മുറവിളി ഇല്ലായിരുന്നു. പകരം എങ്ങിനെയെങ്കിലും രക്ഷപ്പെടുക എന്ന ജീവൻറെ ആശയുടെ പിടച്ചിലായിരുന്നു.

അയാളാദ്യം ഒന്നമ്പരന്നു. പിന്നെ താമശ ഭാവത്തിൽ ചെറുചിരിയോടെ തലയിട്ടിക്കൊണ്ട് ചോദിച്ചു. "അത്രയ്ക്ക് ധൈര്യമുണ്ടോ? എന്നാലൊന്ന് കാണട്ടെ.."
അയാൾ പതുക്കെ എൻറെ അടുത്തേയ്ക്ക് വരവെ, ഞാൻ ഓരോ അടി പിന്നോട്ടു വച്ച് അടുക്കളയിലെത്തി. അവിടെ പുറത്തേയ്ക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ്. അതാണിപ്പോൾ പതിവ്. അതിലൂടെ പുറത്ത് കടന്നാൽ രക്ഷപ്പെടാം എന്നൊരു കണക്കുകൂട്ടൽ ഉണ്ടായിരുന്നു. അടുക്കളയിലെത്തിയപ്പോൾ തിരിഞ്ഞൊരൊറ്റ ഓട്ടം.
ഒരു കുതിപ്പിൽ വാതിൽക്കലെത്തണമെന്നും, ഒരു നിമിഷം കൊണ്ട് മുറ്റത്തേയ്ക്ക് ചാടിയിറങ്ങണമെന്നും കണക്ക് കൂട്ടിയിരുന്നു. എൻറെ പിന്നിൽ എന്തൊക്കെയോ പൊട്ടിപ്പിടയുന്ന ശബ്ദം കേട്ടു. ചിന്തിക്കാനൊന്നും സമയം കിട്ടിയില്ല. വാതിൽ പടിയോളം ഞാനെങ്ങിനെയോ എത്തി.

അപ്പോഴേക്കും, അയാളുടെ കൈകൾ പിന്നിൽ നിന്നും എന്നെ ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റിപ്പിടിച്ചു. ആ പിടുത്തത്തിൽ എൻറെ വാരിയെല്ലുകൾ പൊട്ടിപ്പോകുന്നുവെന്നാണ് എനിക്ക് തോന്നിയത്. അത്രയും അതെന്നെ വേദനിപ്പിച്ചു. അയാളുടെ ചവണ പോലുള്ള കൈപ്പത്തിക്കുള്ളിൽ എൻറെ വലങ്കയ്യിലെ മുക്കുപണ്ടം ഞെരിഞ്ഞമർന്നപ്പോൾ അസഹ്യമായ വേദനയോടെ ഞാനൊരു അമർത്തിയ ശബ്ദമുണ്ടാക്കി. എൻറെ കയ്യിൽ നിന്നും ഞാൻ അറിയാതെ തന്നെ കത്തി താഴെ വീണു. എനിക്ക് കടുത്ത മൂത്രശങ്കയുണ്ടായി.
ഒരു താറാവിനെ തൂക്കിപ്പിടിക്കുന്ന ലാഘവത്തോടെ അയാളെന്നെ തൂക്കിയെടുത്ത് അകമുറിയിലെത്തിച്ചു. ഉച്ചത്തിൽ നിലവിളിക്കാൻ നോക്കിയപ്പോൾ അയാൾ നായ മുരളുമ്പോലെ കാതിൽ പറഞ്ഞു.
"ഒച്ചയെങ്ങാൻ പുറത്തു വന്നാ.. കൊന്നു കളയും ഞാൻ.. പുല്ലേ..."
ശരിക്കും പേടിച്ചു. അയാൾ കൊന്നു കളയുക തന്നെ ചെയ്യുമെന്ന് എനിക്കുറപ്പായിരുന്നു. അയാളുടെ ശാരീരിക ബലത്തിൻറെ മുൻപിൽ ഞാൻ ഒന്നുമല്ല. എതിർത്ത് തോൽപ്പിക്കാനാവില്ല. നയം കൊണ്ടും തന്ത്രം കൊണ്ടുമല്ലാതെ ഈ മദയാനയുടെ മുൻപിൽ നിന്നും രക്ഷപ്പെടാനാവില്ല. ആകെ ബാധിച്ച നിരാശയിലും ഭീതിയിലും ഞാൻ അങ്ങേയറ്റം തളർന്നു പോയി.
എന്നെ മുറിയുടെ ഒരു മൂലയിലേക്ക് അയാൾ തള്ളി വിട്ടപ്പോൾ ചുമരിൽ പോയി തലയിടിച്ചു. തലയ്ക്കുള്ളിലൊരു മിന്നലുണ്ടായി. കണ്ണിലാകെ ഇരുട്ട് പടരുന്നു. നാലഞ്ച് നിമിഷങ്ങളെടുത്തു ഒന്ന് ശരിയാവാൻ. പ്രയാസപ്പെട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്നെ തന്നെ നോക്കി ക്രൂരഭാവത്തോടെ അയാൾ മുറിയുടെ മദ്ധ്യഭാഗത്ത് നിൽക്കുന്നുണ്ട്. ആ മുഖത്തെങ്ങും ദയയുടെ ഒരു കണിക പോലും കാണ്മാനില്ല. എന്നിട്ടും ഞാൻ അയാളോട് കൈ കൂപ്പി കരഞ്ഞു കൊണ്ടു പറഞ്ഞു.
"എന്നെ വെറുതെ വിടണം. ഞങ്ങളെ ജീവിക്കാൻ സമ്മതിക്കണം. രാജേട്ടനുമില്ലേ എൻറെ പ്രായത്തിലൊരു മോള്. മിനിയെ ഓർത്തെങ്കിലും എന്നെ വെറുതെ വിടണം. നിങ്ങൾക്ക് വേണ്ടതൊക്കെ ഒരിക്കെ നിങ്ങളെടുത്തില്ലെ..."
പുച്ഛരസം കൊണ്ട് കോടിയ മുഖവുമായി അയാൾ പറഞ്ഞു.
"ആ... അസ്സലായിട്ടുണ്ട്... ഞാനിന്ന് വന്നത് നിന്നെ ഒണ്ടാക്കാനല്ല.. നിന്നോട് കുറച്ച് കാര്യങ്ങൾ വെടിപ്പായി പറയാനാണ്. അപ്പൊഴാ, നിൻറെ ഒലക്കമ്മലെ കത്തിയും കോടാലിയും. എടീ, മീൻ ചെളുക്ക പോലുള്ള നീ എന്നോടൊ..?"
ഞാനൊന്നും മിണ്ടിയില്ല. ആ മുഖത്തേക്ക് നോക്കി, കൈകൂപ്പി നിൽക്കുന്നൊരു ശിലാശില്പമായി അങ്ങിനെ നിന്നു. ഈ ലോകത്തിലെ ഏറ്റവും വൃത്തികെട്ടൊരു പുഴുവാണ് ഞാനെന്ന് എനിക്ക് തോന്നി. കൊടിയ അപമാനം, അറപ്പ്, വെറുപ്പ്, നിരാശ, അങ്ങിനെ എല്ലാ ദുർവികാരങ്ങളും ഒരുമിച്ചൊന്നായി എൻറെ ഹൃദയം കാർന്നു തിന്നു.. ഒന്നും ചെയ്യാനാവാതെ... ഓടിരക്ഷപെടാൻ പോലുമാവാതെ... ഒരു പുഴുവിനെ പോലെ ഞാൻ നിസാരയായി നിന്നു... വീണ്ടും ആ മനുഷ്യൻറെ ബലാത്കാരത്തിനു വിധേയമാകേണ്ടി വരുമോ എന്നോർത്തപ്പോൾ, ദുര്ബലയായിട്ടും പ്രതികാരം മോഹിച്ച് അങ്ങോട്ട് തന്നെ തിരിച്ചു വന്ന എൻറെ പൊട്ടബുദ്ധിയെ ഞാനുള്ളാലെ ശപിച്ചു...
അയാൾ അടുക്കളയിലേക്ക് പോയി. ഗ്ലാസ്സിലേക്ക് വെള്ളം വീഴുന്ന ഒച്ച കേട്ടു. പിന്നെ ആ ഗ്ലാസ്സുമായി അയാൾ എൻറെ അടുത്തേയ്ക്ക് തന്നെ തിരിച്ചു വരുമ്പോൾ, ആ കത്തി അയാളുടെ കയ്യിലുണ്ടായിരുന്നു. അതയാൾ തിരിച്ചും മറിച്ചുമൊക്കെ നോക്കി.
"കൊള്ളാലോ... ഇതൊരു കഠാരയല്ലേ... പുതിയതാണോ? ഏ.. എന്നെ കൊല്ലാൻ വേണ്ടി വാങ്ങിച്ചതാ...? ആണോ...?"
പിരികം വളച്ചുവച്ച് ഹാസ്യഭാവം കലർത്തി അയാളെന്നോട് ചോദിച്ചു.. ഒന്നും പറയാനാവാതെ ഞാൻ ചൂളി നിന്നു.. ആകെയുണ്ടായിരുന്ന ധൈര്യം ആ ആയുധമാണ്.. അത് കയ്യിലുണ്ടായിരുന്നപ്പോൾ, അച്ഛൻറെ ആത്മാവ് കൂടെയുണ്ടെന്നുള്ള ഒരു തോന്നലുണ്ടായിരുന്നു. തിരിഞ്ഞോടിയതാണ് അബദ്ധമായത്.. ഇനി പറഞ്ഞിട്ടെന്ത് കാര്യം?
എന്നെ അമ്പരപ്പിച്ചു കൊണ്ട്, കത്തി എൻ്റെ മുമ്പിലേക്കിട്ട് അയാൾ വെള്ളം കുടിച്ചു ഗ്ലാസ് അവിടെയുള്ള മേശപ്പുറത്ത് വെച്ചു. പിന്നെ ആ മേശപ്പുറത്ത് കയറി ചമ്രം പടിഞ്ഞിരുന്നു. ഒരു സിഗററ്റെടുത്ത് കൊളുത്തി പുകയൂതി വിട്ട് എന്നെ നോക്കി. അപ്പോഴും മണ്ണിൽ കാലുറച്ച ആ നിർത്തം തന്നെയായിരുന്നു ഞാൻ.
"ഉം... ഞാനൊന്ന് നോക്കട്ടെ.. നിൻറെ ധൈര്യം... എടുക്ക്... എന്നിട്ട് വാ.."
അയാൾ അടുക്കളയിലേക്ക് പോയി. ഗ്ലാസ്സിലേക്ക് വെള്ളം വീഴുന്ന ഒച്ച കേട്ടു. പിന്നെ ആ ഗ്ലാസ്സുമായി അയാൾ എൻറെ അടുത്തേയ്ക്ക് തന്നെ തിരിച്ചു വരുമ്പോൾ, ആ കത്തി അയാളുടെ കയ്യിലുണ്ടായിരുന്നു. അതയാൾ തിരിച്ചും മറിച്ചുമൊക്കെ നോക്കി.
"കൊള്ളാലോ... ഇതൊരു കഠാരയല്ലേ... പുതിയതാണോ? ഏ.. എന്നെ കൊല്ലാൻ വേണ്ടി വാങ്ങിച്ചതാ...? ആണോ...?"
പിരികം വളച്ചുവച്ച് ഹാസ്യഭാവം കലർത്തി അയാളെന്നോട് ചോദിച്ചു.. ഒന്നും പറയാനാവാതെ ഞാൻ ചൂളി നിന്നു.. ആകെയുണ്ടായിരുന്ന ധൈര്യം ആ ആയുധമാണ്.. അത് കയ്യിലുണ്ടായിരുന്നപ്പോൾ, അച്ഛൻറെ ആത്മാവ് കൂടെയുണ്ടെന്നുള്ള ഒരു തോന്നലുണ്ടായിരുന്നു. തിരിഞ്ഞോടിയതാണ് അബദ്ധമായത്.. ഇനി പറഞ്ഞിട്ടെന്ത് കാര്യം?
എന്നെ അമ്പരപ്പിച്ചു കൊണ്ട്, കത്തി എൻ്റെ മുമ്പിലേക്കിട്ട് അയാൾ വെള്ളം കുടിച്ചു ഗ്ലാസ് അവിടെയുള്ള മേശപ്പുറത്ത് വെച്ചു. പിന്നെ ആ മേശപ്പുറത്ത് കയറി ചമ്രം പടിഞ്ഞിരുന്നു. ഒരു സിഗററ്റെടുത്ത് കൊളുത്തി പുകയൂതി വിട്ട് എന്നെ നോക്കി. അപ്പോഴും മണ്ണിൽ കാലുറച്ച ആ നിർത്തം തന്നെയായിരുന്നു ഞാൻ.
"ഉം... ഞാനൊന്ന് നോക്കട്ടെ.. നിൻറെ ധൈര്യം... എടുക്ക്... എന്നിട്ട് വാ.."
ഒരൊറ്റ ചാട്ടത്തിന് ഞാനത് കയ്യിലാക്കി.. മിന്നൽ വേഗത്തിൽ അയാളുടെ അടുത്തെത്തി. അലറിക്കൊണ്ട് ആ നെഞ്ചിലത് കുത്തിയിറക്കി. പ്രാണന് വേണ്ടി അയാൾ ഉറക്കെ കരയുമ്പോൾ പിന്നെയും പിന്നെയും ഞാനത് ശരീരത്തിൽ കുത്തിയിറക്കി. പക്ഷെ, ഒക്കെ എൻറെ മനസ്സിൽ മാത്രമായിരുന്നു എന്ന് മാത്രം. ഒന്നിനുമാവാത്ത ആ നിർത്തം നിൽക്കുമ്പോൾ, തോറ്റുപോവുകയാണെന്ന് വളരെ വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു..
"കൈ കൂപ്പിയത് മതി. കൈ കൂപ്പിയാൽ പ്രസാദിക്കാൻ ഞാൻ ദൈവമൊന്നുമല്ല. കണ്ണീരു കണ്ടാൽ അലിയുന്നതൊന്നും എൻറെ കയ്യിലില്ല. അതുകൊണ്ട് അടവൊക്കെ ഒന്ന് മാറ്റിപ്പിടിക്ക്. നീ പേടിക്കേണ്ട. ഇനി നിൻറെ സമ്മതമില്ലാതെ എനിക്ക് നിന്നെ വേണ്ട. ഒരു വട്ടം, അത് രാജൻറെ ഒരു വാശിയായിരുന്നു... ആശിച്ചതൊക്കെ നേടണമെന്ന്. ഒന്നു മാത്രമേ കിട്ടാതെ പോയിട്ടുള്ളൂ.. ഒന്നേ ഒന്ന്.."
കുറുകിയ കണ്ണുകളോടെ എന്നെ നോക്കി അയാളൊന്നു നിർത്തി. ഞാൻ അപ്പോഴും അതേ നിർത്തം നിൽക്കുകയാണ്.
"ദേ നോക്ക്... സംഗതി നമുക്ക് സിംപിളാക്കാം. നിനക്ക് വേണ്ടതൊക്കെ ഞാൻ തരാം. ആവശ്യത്തിനോ അതിലധികമോ പണം. ടെക്സ്റ്റയിൽസിൽ ഒരു ജോലി. ഒറ്റ കണ്ടീഷൻ. കൂടുതൽ വർത്തമാനമൊന്നുമില്ലാതെ നമുക്കതങ്ങുറപ്പിക്കാം. അതല്ല, നിനക്കാലോചിക്കണമെങ്കിൽ, ആലോചിക്ക്. അടുത്ത ഞായറാഴിച്ച വരെ ആലോചിക്ക്. സമ്മതമാണെങ്കിൽ, കുളിച്ചുരുങ്ങി ഒരു മെനയായിട്ട് ഇങ്ങോട്ടു പോരാം. അല്ലെങ്കിൽ നിറുത്തിക്കൊ. മതി. നിൻറെ തൂക്കലും തുടക്കലുമൊക്കെ. പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക്."
എനിക്ക് നല്ല പോലെ മനസ്സിലാവുന്നുണ്ടായിരുന്നു. ഞാനയാളുടെ വെപ്പാട്ടിയാവണം. തയ്യാറല്ലെങ്കിൽ നേരിടേണ്ടി വരുന്ന പട്ടിണിയിലേക്ക്, ഭീഷണിയോടെ ഒരു വിരൽ ചൂണ്ടലും.
ഹും.. വിശക്കുന്നവൻറെ നേരെ ഭക്ഷണം നീട്ടിക്കൊടുത്തൽ പിന്നെ അവനിൽ ഉള്ളതൊക്കെ കവർന്നെടുക്കാമല്ലോ. ഇല്ല. പട്ടിണി കിടന്ന് ചത്താലും ഈ പണിക്ക് വരില്ല. ഞാനത് ഉറപ്പിച്ചിരുന്നു. ഉറച്ച ശബ്ദത്തിൽ തന്നെ ഞാനത് പറയുകയും ചെയ്തു.
"ഞാൻ വരില്ല. സഹായിക്കാൻ വരുന്നവർക്കൊക്ക എൻറെ മേനിയാണ് വേണ്ടതെങ്കിൽ, എനിക്കാരുടെയും സഹായം വേണ്ട. അച്ഛനെ പോലെ കരുതിയ ഒരാളെൻറെ ജീവിതം തകർത്തു. പിന്നെ നല്ല മുഖം കാട്ടി നിങ്ങള് വന്നു. പാടത്തോ പറമ്പിലോ പണി ചെയ്ത് ജീവിച്ചോളാം. വെയില് കൊണ്ടാൽ മേനിയല്ലേ കറുക്കൂ. മനസ്സ് കൊണ്ട് ഞാൻ ഇപ്പോഴും ചീത്തയായിട്ടില്ല. എനിക്കത് മതി. അത് മാത്രം മതി."
ഉം... അമർത്തിയ ഒരു മൂളൽ മാത്രം. അയാൾ തല കുലുക്കിക്കൊണ്ട് കുറെ നേരം അങ്ങിനെ ഇരുന്നു. ഞാനും ഒന്നും മിണ്ടിയില്ല. അയാൾ ഒന്നിൻറെ പിറകെ ഒന്നായി സിഗരറ്റുകൾ പുകച്ചു. എന്തൊക്കെയോ ഗാഢമായി ആലോചിക്കുകയാണെന്ന് തോന്നുന്നു. ഇനി വരില്ലെന്ന് പറഞ്ഞ ദേഷ്യത്തിൽ ബലമായി എന്നെ പ്രാപിക്കാൻ നോക്കുമോ എന്നൊരു ഭയം ഉണ്ടെങ്കിലും ഞാനത് കാണിച്ചില്ല. ഓടി രക്ഷപെടാൻ പറ്റില്ല. ധൈര്യം അഭിനയിച്ച് അയാളെ പിന്തിരിപ്പിക്കാനെ പറ്റൂ. അവസാനം മൗനത്തിൻറെ നീർകുമിള അയാൾ തന്നെ പൊട്ടിച്ചു.
"അപ്പൊ അങ്ങിനെയാണ് കാര്യങ്ങൾ.. കൊള്ളാം.. നന്നായിട്ടുണ്ട്. നീയേത് ലോകത്താടീ ജീവിക്കുന്നത്? നിനക്ക് കണ്ണും കാതുമൊന്നും ഇല്ലെ?"
എനിക്കൊന്നും മനസ്സിലായില്ല. ഞാനയാളെ തുറിച്ച് നോക്കിക്കൊണ്ട് നിന്നു.
"പഠിപ്പുണ്ടോ? ഇല്ല. പണമുണ്ടോ? അതുമില്ല. നാട്ടുകാർക്കിടയിൽ ഇപ്പോൾ നിന്നെ കുറിച്ചുള്ള സംസാരമറിയാമോ? നിനക്ക് രക്ഷയില്ലെടീ. നിനക്ക് വേറെ വഴിയില്ല..."
ഞാനങ്ങനെ തരിച്ചു നിൽക്കെ അയാൾ തലയാട്ടിക്കൊണ്ടു തുടർന്നു.
"ഒന്നുകിൽ അന്തിയായാൽ ബസ്റ്റാന്റിൽ ആണുങ്ങളെ വല വീശി നിൽക്കുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ, വരുന്ന ഏതൊരുത്തൻറെയും കൂടെ, മുക്കാചക്രത്തിന് പോകുന്നവളാവാം. അല്ലെങ്കിൽ എൻറെ മാത്രം ആളായിട്ട്, സുഖമായിട്ട്, സന്തോഷമായിട്ട് ജീവിക്കാം. ആലോചിക്ക്. നന്നായി ആലോചിക്ക്. കൊടിച്ചിപ്പട്ടിയായി ജീവിക്കണോ അതല്ല റാണിയെപ്പോലെ ജീവിക്കണോ എന്ന്..."

അയാൾ മേശപ്പുറത്ത് നിന്നിറങ്ങി. പോക്കറ്റിൽ നിന്നൊരു കവർ എടുത്ത് മേശപ്പുറത്ത് വച്ചു.
"ഇത് കുറച്ച് പണമാണ്. അടുത്ത ഞായറായിച്ച ഇങ്ങോട്ട് വരുമെങ്കിൽ ഇതിനേക്കാൾ കൂടുതൽ ഇനിയും തരും. അല്ലെങ്കിൽ പിന്നെ, ഇതൊരു പിരിഞ്ഞു പോകൽ ബത്തയായി കൂട്ടിയാൽ മതി. രാജനാരുടെയും ഓശാരം വേണ്ട."
അയാളൊന്നു നിർത്തി. ആഞ്ഞുവലിച്ച സിഗരറ്റുകുറ്റി മേശയിൽ കുത്തിഞെരിച്ചു. ഒരല്പ നേരത്തെ മൗനത്തിൻറെ ശേഷം തുടർന്നു.
"മറ്റുള്ള അലവലാതികളെ കാണുന്ന പോലെ നിന്നെ കാണാൻ വയ്യ. പണ്ടാരടങ്ങാൻ, രാജനിങ്ങനെ ആയിട്ടുണ്ടെങ്കിൽ കാരണം, നിൻറെ അമ്മയാണ്. ആ കണ്ണും മോറും കണ്ട് ഒരുപാട് കൊതിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരൻ വാസുവിനായിരുന്നു യോഗം. എൻറെ നെഞ്ചിലെന്നും മുളകരച്ചൊരു കിട്ടാമോഹം.. അന്നച്ഛനെ എതിർക്കാൻ ഞാനിത്തിരി കൂടി ധൈര്യം കാണിച്ചിരുന്നെങ്കിൽ..."
അയാൾ വേറൊരു സിഗററ്റിന് കൊളുത്തി...
"വേണ്ട.. അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. നീയെന്താച്ചാ തീരുമാനിക്ക്. ഇനിയൊന്നുകിൽ നമുക്ക് ഒരുമിച്ച് പോകാം. അല്ലെങ്കിൽ പിന്നെ എൻറെ മുമ്പിൽ വന്നേക്കരുത്. ഒരു കാര്യവും പറഞ്ഞ്. ഞാൻ പോണു."

ഞാനൊന്നും പറയാനാവാതെ നിൽക്കെ അയാൾ വാതിൽ തുറന്നു പുറത്തേയ്ക്ക് പോയി. കുറച്ചു സമയം അനങ്ങാതെ നിന്ന ഞാൻ, പിന്നെ സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തിരുന്നു. എൻറെ അമ്മയുടെ സ്ഥാനത്തല്ലെ ആ ദുഷ്ടൻ എന്നെ കണ്ടത് എന്നോർത്തപ്പോൾ, സങ്കടം പിന്നെയും പിന്നെയും കൂടി വന്നു.
ഞാനാലോചിക്കുകയായിരുന്നു. അയാൾ പറഞ്ഞത് ഒരു കണക്കിന് ശരിയല്ലേ. നാട്ടുകാരുടെ കണ്ണിൽ ഞാൻ പിഴച്ചു പെറ്റവളാണ്. ആ ചീത്തപ്പേരിനി തേച്ചാലും മാച്ചാലും ഇല്ലാതാവില്ല. ജോലി ചെയ്യാമെന്ന് വച്ചാൽ പഠിപ്പില്ല. ജീവിക്കാൻ പണമില്ല. പിന്നെ അകെ ചെയ്യാവുന്നത് വല്ല വീട്ടിലും നിൽക്കാനോ മറ്റോ ആണ്. പോകാം. പക്ഷെ ആര് വിളിക്കും. അവിവാഹിതയായ ഒരു അമ്മയ്ക്ക്, ആരാ വീട്ടുപണി തരിക. ദൈവമേ, മറ്റെന്ത് ജോലിയാണ് എനിക്ക് കിട്ടുക. പാടത്തും പറമ്പിലുമൊന്നും ഇക്കാലത്ത് പെണ്ണുങ്ങൾക്ക് പണിയില്ലല്ലോ. ഇനിയാരെങ്കിലും വിളിച്ചാൽ തന്നെ, എന്തു കണ്ടാണ് വിളിക്കുന്നതെന്ന് ആർക്കറിയാം. ഒരു പുരുഷ നിഴലിനെ പോലും വിശ്വസിക്കാൻ വയ്യല്ലോ.

സമയം ഇഴഞ്ഞു നീങ്ങി. ഞാൻ മെല്ലെ എഴുനേറ്റു. മേശപ്പുറത്തെ പൊതി കണ്ടു. എടുക്കണോ വേണ്ടയോ എന്നൊരു ശങ്ക. എടുക്കേണ്ടി വന്നു, ഭാവിയെ കുറിച്ചുള്ള ചിന്തയാൽ. ഇനി മുതൽ ഈ പണിയില്ലല്ലോ. വിറയ്ക്കുന്ന കൈകളോടെ ആ പണം എടുത്തു എണ്ണി നോക്കി. അഞ്ഞൂറിൻറെ ഇരുപത് നോട്ടുകൾ. അതൊരു വലിയ സംഖ്യ തന്നെയാണ്. പണം തന്ന് പ്രലോഭിപ്പിക്കാൻ നോക്കുകയാവും. ഞാനിങ്ങനെ ഓരോന്ന് ചിന്തിരിച്ചിരിക്കെ മുറ്റത്തൊരു കാൽപ്പെരുമാറ്റം കേട്ടു. ഞെട്ടി വിറച്ചു. ഈശ്വരാ.. അയാൾ പിന്നെയും വന്നോ? എന്തിന്? ഞാൻ തത്രപ്പെട്ട് മുന്നിലേക്ക് ചെന്നു.
അവിടെ നിൽക്കുന്ന ആളിനെ കണ്ടപ്പോൾ സപ്തനാഡികളും തളർന്നുപോയി. സുകുവായിരുന്നു അത്. ചുവന്ന മുഖവും തീ പാറുന്ന കണ്ണുകളും, മുഖം നിറയെ വെറുപ്പിൻറെ അലമാലകളുമായി, ഒരു പന്തം കണക്കെ നിൽക്കുന്ന സുകു. എനിക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ അവനവസരം തന്നില്ല. എൻറെ കയ്യിലെ പണത്തിലേയ്ക്കും കണ്ണുകളിലേയ്ക്കും മാറിമാറി നോക്കി. ഉരുകുന്ന ലാവയായി മാറിയ വാക്കുകൾ എൻറെ കാതുകളിൽ ചുട്ടുപൊള്ളി.
"നാട്ടുകാര് നായിൻറെ മക്കള് പറഞ്ഞതൊന്നും ഞാൻ കാര്യാക്കീല. ഒന്ന് പെഴച്ച് പെറ്റതല്ലേന്ന് മനസ്സ് പറഞ്ഞതും കാര്യാക്കീല. ഓർമ്മ വച്ചപ്പം തൊട്ട് ഉള്ളിൽ കൊണ്ടു നടന്ന ഒരു പൂതിയുണ്ടായിരുന്നു. മതിയായി. അത് ചത്തു. മനസ്സിലായെടീ.. എനിക്കെല്ലാം മനസ്സിലായി.."
ഹൃദയം പിഴുതെറിഞ്ഞ്, കൊടുങ്കാറ്റു പോലെ സുകു നടന്നകലുന്നത്, ബുദ്ധിമരവിച്ചവളെ പോലെ ഞാൻ നോക്കി നിന്നു. മരണം കൊണ്ട് മാത്രം മാറുന്ന വേദനകൾ തന്ന്, ജീവിതത്തിലെ ഏക സ്വപ്നത്തിൻറെ അവസാനത്തെ ഇതളും ഈ മണ്ണിൽ പൊഴിഞ്ഞു പോവുകയാണ്.
ദൈവമേ, എന്നെയൊരു പുഴുവായോ പട്ടിയായോ പൂച്ചയായോ ജനിപ്പിക്കാമായിരുന്നില്ലേ? എന്തിനാണീ ലോകത്ത് ഒരു പെണ്ണായി പടച്ചത്..
ദൈവമേ, എന്നെയൊരു പുഴുവായോ പട്ടിയായോ പൂച്ചയായോ ജനിപ്പിക്കാമായിരുന്നില്ലേ? എന്തിനാണീ ലോകത്ത് നീയെന്നെ ഒരു പെണ്ണായി പടച്ചത്..
ReplyDelete