മുൻ അദ്ധ്യായം: നീചൻ
അദ്ധ്യായം 31: മരണം
രാത്രി ഏറെ കഴിഞ്ഞിട്ടും അവർക്കാർക്കും ഉറക്കം വന്നില്ല. എല്ലാവരുടെയും കണ്ണുകളിൽ ഭീതിയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന അങ്കലാപ്പിൽ നിന്നും, അവരിനിയും മോചിതരായിട്ടില്ല. തൻറെ ചങ്കിൻറെ തൊട്ടടുത്തെത്തിയിട്ടും, ആ മൂർച്ചയുള്ള ആയുധത്തിൽ നിന്നും, തൻറെ ജീവൻ രക്ഷപ്പെട്ടിരിക്കുന്നു എന്നവൾക്ക് ഇതുവരെ ബോധ്യം വന്നിട്ടില്ല. കേവലം ഒരിഞ്ചിൻറെ വ്യത്യാസത്തിൽ തെന്നിമാറിയ മരണത്തെയോർക്കുമ്പോൾ, അവൾക്കുടലാകെ ഒരു കുളിർ ഓടിനടക്കുന്നുണ്ട്.
മുത്തശ്ശിയുടെ ചുമലിലേക്ക് ചാഞ്ഞിരിക്കുകയായിരുന്ന സിദ്ധു ഇപ്പോൾ ആ മടിയിൽ തലവച്ച് കിടക്കുകയാണ്. അവളും അമ്മയുടെ ചുമലിലേക്ക് ചാഞ്ഞിരിക്കുകയാണ്. ഇപ്പോഴും വിറയൽ മാറിയിട്ടില്ല അമ്മയ്ക്ക്. തൊട്ടു മുന്നിൽ ചുമരും ചാരി എന്തോ ആലോചനയിലാണ് ബാബു. അവനിന്ന് വീട്ടിൽ പോയിട്ടില്ല. മുന്നിലെ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്ന വേണുവിന്, രണ്ട് കൈമുട്ടിലും ചെറിയ മുറിവുകൾ ഉണ്ട്. അവനെ ചാരി നിൽക്കുന്ന ശാരദക്കുട്ടിയുടെ മുഖത്ത് കടലോളം സങ്കടമിരമ്പുന്നു. ആരുമൊന്നും പറയുന്നില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്?

എന്ത് സന്തോഷമായിരുന്നു ഈ പകൽ. ഇപ്പോഴിതാ; ഒരു കൊടുങ്കാറ്റിലുലഞ്ഞ മരച്ചില്ലയിൽ നിന്നും, താഴെ വീണ കൂടിൻറെ അരികിലായി, ചിതറിപ്പോയ പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങൾ, മഴയത്ത് തങ്ങളുടെ തന്നെ ചിറകിൻറെ ഉള്ളിലേക്കൊതുങ്ങിയ പോലെ, ഈ മുറിയിലെ കനത്ത മൗനത്തിൽ, ഓരോരുത്തരും ഒറ്റയായി, മഹാമൗനത്തിൻറെ ധ്രുവങ്ങളോളമുള്ള അകലത്തിൽ, ദുഃഖത്തോടെ ഇരിക്കുന്നു. ആർക്കും ആരെയും ഒന്നാശ്വസിപ്പിക്കാൻ പോലുമാവുന്നില്ല. അവരുടെ ഉള്ളിലെ ഭയത്തിൻറെ കരിമ്പുകകൾ ഭീകരരൂപം പൂണ്ട് മനസ്സാകെ മദിച്ചു നടക്കുകയാണ്. ഓരോരുത്തരും അവനവൻറെ ചിന്തകളുടെ തടവറയിലാണ്. ആരും പരസ്പരം കാണുന്നില്ലാത്ത പോലെ. വല്ലപ്പോഴും പരസ്പരം കൂട്ടിമുട്ടുന്ന കണ്ണുകൾ, അതിവേഗം തെന്നിമാറി ശൂന്യതയിലെവിടെയെങ്കിലും പോയൊളിക്കും.
എത്ര നേരം അങ്ങിനെ ഇരിന്നു എന്നാർക്കും അറിയില്ല. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വേണുവിൻറെ മൊബൈൽ ഫോൺ ബെല്ലടിച്ചു. അതൊരു പിശാചിൻറെ നിലവിളി പോലെ ഉണ്ടായിരുന്നു. മൊബൈലിലേക്ക് നോക്കിയ വേണുവിൻറെ നെറ്റിയിൽ ചുളിവുകൾ വീണു. എല്ലാവരുടെ മുഖത്തും ആകാംഷ തിരതല്ലി. എഴുനേറ്റിരുന്ന സിദ്ധു തുറിച്ചു നോക്കവേ, വേണു ഫോൺ അറ്റൻഡ് ചെയ്തു. വേണുവിൻറെ കണ്ണുകളിൽ ഭയത്തിൻറെ മിന്നല്പിണരുകൾ ജനിക്കുന്നതും, ആ മുഖം വലിഞ്ഞു മുറുകുന്നതും അവർ കണ്ടു. അവരുടെ ഹൃദയം ആവിയെഞ്ചിൻ കണക്കെ ചൂളം വിളിച്ചു.
മുക്കലും മൂളലുമായി ഒരുവിധം വേണു ഫോൺ സംസാരിച്ചവസാനിപ്പിച്ചപ്പോൾ അഞ്ചു ജോഡി കണ്ണുകൾ അവനെ ചൂഴ്ന്നു നിൽക്കുന്നുണ്ടായിരുന്നു. വേണു അവരെ ഓരോരുത്തരെയും മാറി മാറി നോക്കി. എന്താണ് എന്നാരും ചോദിച്ചില്ല. ചോദിയ്ക്കാൻ പേടിയായിരുന്നു. എന്ത് തന്നെയായാലും അതൊരു നല്ല വാർത്തയല്ല എന്നവർക്ക് ഉറപ്പുണ്ടായിരുന്നു. അവസാനം മൗനത്തിൻറെ അങ്ങേത്തലയ്ക്കൽ വച്ച്, വിക്കി വിക്കി വേണു പറഞ്ഞു.

"അയാൾ... അയാളെ ആ ഭ്രാന്തൻ കൊന്നു.. പോലീസാ വിളിച്ചത്. നമ്മളോട് നാളെ സ്റേഷനിലൊന്ന് ചെല്ലാൻ. അവിടെ, നാട്ടിലെ ടൗണിലെ സ്റ്റേഷനിൽ.."
കാൽച്ചുവട്ടിൽ ഭൂമി പിളർന്നു പോവുകയും, എത്ര ചെന്നിട്ടും അറ്റം കാണാത്ത അഗാധതയിലേക്ക്, തങ്ങളെല്ലാവരും വീണു കൊണ്ടിരിക്കുകയുമാണെന്ന വിധം, ദയനീയമായി അവർ പരസ്പരം നോക്കി.
"ഈശ്വരാ, ജീവിതമൊന്ന് തെളിഞ്ഞു വരികയായിരുന്നല്ലോ? ഏതു ശപിക്കപ്പെട്ട നേരത്താണ് ആ നശിച്ച നാട്ടിലേക്ക് പോകാൻ തോന്നിയത്? ദൈവമേ, ഈ ജീവിതത്തിൽ സന്തോഷിക്കാൻ ഞങ്ങൾക്ക് വിധിയില്ലേ?"
അമ്മയുടെ പരിഭവം നിറഞ്ഞ ചോദ്യം അന്തരീക്ഷത്തിലങ്ങിനെ ഉത്തരമില്ലാതെ അലിഞ്ഞില്ലാതായി. സിദ്ധുവിൻറെയും ശാരദക്കുട്ടിയുടെയും കണ്ണുകളിൽ ഭയം മാത്രമേ കണ്ടുള്ളൂ.
പിറ്റേന്ന് പുലർച്ചെ, അവളും വേണുവും ബാബുവും കൂടി പോലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞിറങ്ങുമ്പോൾ, കൂടെ അമ്മയും ശാരദക്കുട്ടിയും സിദ്ധുവും കൂടി. "ഞങ്ങൾ പോയിനോക്കാം" എന്ന് വേണു പറഞ്ഞപ്പോൾ, അമ്മയുടെ ചോദ്യം "നിങ്ങളങ്ങോട്ട് പോയാ പിന്നെ, ഇവിടെ ഞങ്ങൾക്കെന്താ ഒരു മനഃസമാധാനം" എന്നായിരുന്നു. ശരിയല്ലേ? തീ തിന്ന് കഴിയേണ്ടി വരും. അല്ലെങ്കിൽ തന്നെ എന്തിനാണ് പോലീസുകാർ ചെല്ലാൻ പറഞ്ഞത് എന്നറിയില്ലല്ലോ?
ആ വാർത്ത അറിഞ്ഞമുതൽ അവളുടെ മനസ്സ് പ്രഷുബ്ദ്ധമാണ്. ചെമ്പകത്തെ രാജേട്ടൻ മരിച്ചിരിക്കുന്നു. അല്ല, സുകു അയാളെ കൊന്നിരിക്കുന്നു. വിശ്വസിക്കാൻ പ്രയാസമുണ്ട്. വിശ്വസിക്കാതെ തരവുമില്ല. ഇന്നലെ സന്ധ്യയ്ക്ക് തന്നെ കൊല്ലാൻ വേണ്ടി വന്ന രാജേട്ടനോട്, സഹതാപമൊന്നുമില്ല. മാത്രമല്ല, ഉള്ളിൻറെ ഉള്ളിൽ കണാരേട്ടനോടോ, സുകുവിനോടോ, ദ്രോഹിച്ച മറ്റാരോടെങ്കിലുമോ, തോന്നാത്ത ഒരു വെറുപ്പ്, വിദ്വേഷം, ഒക്കെ രാജേട്ടനോടുണ്ട്. അയാളെ കൊല്ലാൻ ഒരിക്കൽ താനും ആഗ്രഹിച്ചതായിരുന്നല്ലോ? രാജേട്ടൻറെ ദ്രോഹമായിരുന്നു ഏറ്റവും കടുത്തത്. അയാൾ ഒരല്പം അലിവ് കാണിച്ചിരുന്നെങ്കിൽ ജീവിതം വേറെ വഴിയിലൂടെ പോകുമായിരുന്നു. പിന്നെ സുകു... അവളുടെ നെഞ്ചിലൊരു നെടുവീർപ്പ് കിടന്നു പിടഞ്ഞു.
ദൂരെ പോലീസ് സ്റ്റേഷൻറെ ബോർഡ് കണ്ടപ്പോൾ തന്നെ അവരുടെ ഉള്ളു പിടച്ചു. ഇതിനകം വേണു പറഞ്ഞിരുന്നു.
"അവർ തിരിച്ചും മറിച്ചും പലതും ചോദിക്കും. എല്ലാവരും ഒരേ കാര്യം, അത് നടന്നത് എന്താണോ അത് അതേ പോലെ പറയുക. ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ച്, അവർ അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ പറയും. സത്യമല്ലാത്ത ഒരു കാര്യവും സമ്മതിച്ച് കൊടുക്കരുത്."
പോലീസ് സ്റ്റേഷൻറെ മെയിൻ ഗെയ്റ്റിൻറെ മുൻപിൽ ഒന്ന് രണ്ടാളുകളോടൊപ്പം ഏതോ ഒരു പോലീസുകാരനോട് സംസാരിച്ച് കൊണ്ട് നിൽക്കുന്ന വിനോദിനെ അവർ കണ്ടു. വിനോദ് അവരെയും. അയാൾ കയ്യുയർത്തി വണ്ടി നിർത്താൻ ആംഗ്യം കാണിച്ചു. വാഹനത്തിൻറെ അടുത്തേയ്ക്ക് ഓടി വന്ന അവൻ എല്ലാവരെയും വണ്ടിയിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെയായിരുന്നു അവനവളോട് ചോദിച്ചു.
"അല്ലാ, എല്ലാരും പോന്നോ. ആവശ്യമില്ലായിരുന്നു. ഇന്നലെ വിളിച്ചപ്പോൾ അവർ പറഞ്ഞില്ലേ.. വേണുവും... ഈ ഡ്രൈവറും... പിന്നെ നീയും മാത്രം വന്നാൽ മതിയായിരുന്നു..."
അമ്മ വേവലാതിയോടെ ചോദിച്ചു. "അല്ല വിനോദെ.. ഇതിപ്പോ എന്താണ്ടായത്?"
"അതൊന്നും നിങ്ങളാലോചിക്കണ്ട. ചെമ്പകത്തെ രാജൻ അയാൾക്കർഹമായ വിധത്തിൽ മരിച്ചു എന്നങ്ങ് കരുതിയാൽ മതി. പിന്നെ സുകു. ഇതവൻറെ വിധി. അല്ലെങ്കിലും കുട്ടികളെ പേടിപ്പിച്ചും, അലഞ്ഞുതിരിഞ്ഞും, അവനിനി എത്ര കാലം നടക്കും? ഇതാവുമ്പോ വല്ല സർക്കാർ വക മെന്റൽ അസ്യൂലത്തിലും ഉണ്ടുറങ്ങി കൂടാമല്ലോ. രണ്ടു കുറി ഞങ്ങൾ ഭ്രാന്താശുപത്രീലാക്കിയതാ. ഒരു കാര്യവുമില്ല. ചാടിപ്പോരും. ഇങ്ങിനെയങ്ങോട്ടു ചെന്നാൽ... പിന്നെ ചാടിപ്പോരാനൊന്നും പറ്റില്ല."
അവർ വെറുതെ കേട്ട് നിൽക്കുക മാത്രമേ ചെയ്തുള്ളൂ. ജീവിതത്തിൽ ചില സന്ദർഭങ്ങളുണ്ട്. നമ്മൾ കാഴ്ചക്കാരോ കേൾവിക്കാരോ മാത്രം ആയിപ്പോകുന്ന സന്ദർഭങ്ങൾ. അവൾക്ക് ആ സന്ദർഭം അത്തരം ഒന്നായിരുന്നു.
എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് അവൾക്ക്. ഒന്നിനും കഴിയുന്നില്ല. അമ്മയുടെ വെപ്രാളത്തിന് അതിരില്ലായിരുന്നു. അതൊരു ചോദ്യമായി പുറത്തേയ്ക്ക് ചാടുക തന്നെ ചെയ്തു..
"ഇതിപ്പോ പോലീസ് എന്തിനാണാവോ വിളിച്ചത്...?"
അവനൊന്നു ഒന്ന് പുഞ്ചിരിച്ചു.
"പേടിക്കേണ്ട. അവർക്കെന്തെങ്കിലും ചോദിക്കാനുണ്ടാവും. ഇവരും രാജനും തമ്മിൽ ഉന്തും തള്ളുമൊക്കെ ഉണ്ടായതല്ല? പിന്നെ ഇവളെ കൊല്ലാൻ വന്നപ്പോയല്ലോ ഇതൊക്കെ ഉണ്ടായത്. എന്തായാലൂം സംഗതി മെനക്കേടാണ്. ഇവിടം കൊണ്ടൊന്നും തീരില്ല. സാക്ഷികളായി കോടതിയൊക്കെ കയറിയിറങ്ങി നടക്കേണ്ടി വരും. ഇനിയിപ്പോൾ അതോർത്ത് പേടിച്ചിട്ടു കാര്യമില്ല. നമ്മളിത് ധൈര്യമായി നേരിട്ടേ പറ്റൂ."
വിനോദ് അവരെ എല്ലാവരെയും മാറി മാറി നോക്കി. എല്ലാവരുടെ മുഖത്തും ഭയം കലർന്ന ആകാംഷ തന്നെ.
"നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. SI നമ്മുടെ സ്വന്തം ആളാണ്. എൻറെ കൂട്ടുകാരൻറെ ചേട്ടനാണ്. ഞാനെല്ലാം മൂപ്പരോട് പറഞ്ഞിട്ടുണ്ട്. എല്ലാം ഞാൻ നോക്കിക്കൊള്ളാം.."
ആ പത്തു കണ്ണുകളും അവൻറെ മുഖത്തേക്ക് നന്ദിയോടെ നീണ്ടു. "എല്ലാം ഞാൻ നോക്കിക്കൊള്ളാം" എന്നതൊരു കനപ്പെട്ട വാഗ്ദാനമായിരുന്നു. നെഞ്ചിൽ ഒരാശ്വാസത്തിൻറെ നേർത്ത കുളിർകാറ്റ് വീശുന്നുണ്ട്. ശാരദക്കുട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞ് കരഞ്ഞപ്പോൾ വിനോദ് പറഞ്ഞു.
"നിങ്ങൾ വണ്ടി തണലത്തേക്കിട്ടോളൂ. നിങ്ങൾ മൂന്നാളും മാത്രം വന്നാൽ മതി. ഈ വയസ്സു കാലത്ത് അമ്മയൊന്നും ഇനി അവരെ മുൻപിൽ പോയി ബബ്ബബ്ബ പറയണ്ട. SI വന്നിട്ടില്ല. വന്നാലുടൻ കാണാനുള്ള ഏർപ്പാടുണ്ടാക്കാം."
വണ്ടി തണലത്ത് പാർക്ക് ചെയ്യുമ്പോഴാണ് ഒരു പോലീസ് ജീപ്പ് വന്നത്. വിനോദിൻറെ അടുത്തതൊന്ന് നിർത്തി. നാലഞ്ച് നിമിഷങ്ങൾക്ക് ശേഷം ഇരമ്പിക്കൊണ്ട് സ്റ്റേഷൻ വളപ്പിലേക്ക് പോയി. വിനോദിൻറെ കൂടെയുണ്ടായിരുന്ന വേണു അവരെ നോക്കി കൈകൊണ്ട് വരൂ എന്നാംഗ്യം കാണിച്ചു. ചങ്കിൽ കയറി മിടിക്കുന്ന ഹൃദയവുമായി അവൾ വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു. കൂടെ ബാബുവും. ഒരല്പം വിറയലോടെ ബാബു ചോദിച്ചു..
"ചേച്ചീ കുഴപ്പമൊന്നും ഉണ്ടാവൂല്ലല്ലോ... ല്ലേ?"
പേടിത്തൊണ്ടൻ പ്രേതത്തെ കണ്ടത് പോലെ, രക്തരഹിതമിഴികളോടെ അവളവനെ തുറിച്ചു നോക്കി. ഒന്നും മിണ്ടാനാവാതെ....
തുടരും

ReplyDelete