മുൻ അദ്ധ്യായം: കാത്തിരിപ്പ്
അദ്ധ്യായം38 : കൂട്ടിരിപ്പ്
തുറന്നിട്ട ജാലകത്തിലൂടെ, കടലിൻറെ അക്കരേയ്ക്ക്, അങ്ങ് ചക്രവാളത്തോളം, അവളുടെ കണ്ണുകൾ നീണ്ടു. അവിടെ വലാഹയവനികയ്ക്കപ്പുറത്തേയ്ക്ക്, മുക്കാലും മറഞ്ഞിരിക്കുന്നു കുങ്കുമ സൂര്യൻ. ആശുപത്രിയുടെയും കടലിൻറെയും ഇടയിലെ റോഡിലൂടെ തങ്ങളുടെ തിരക്കുകൾ ചുമലിലേറ്റി പരക്കം പായുന്ന മനുഷ്യർ. റോഡരികുകളിലെ മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് പറക്കുന്ന പറവകൾ. ആകാശത്ത് അങ്ങിങ്ങായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ. അവയുടെ പ്രതിബിംബമെന്നോണം, ചില നൗകകൾ കടലിലൂടെ തിരമാലകൾ മുറിച്ച് നീന്തുന്നു.
ഏതോ കടുത്തോരു ചിന്തയുടെ അവസാനമെന്നോണം, ഒരു നെടുവീർപ്പോടെ അവൾ മുഖം തിരിച്ച് കട്ടിലിൽ മയങ്ങുന്ന വിനോദിനെ നോക്കി. ഇന്നലെയാണ് അവനെ ഇങ്ങോട്ട്, ഈ പ്രൈവറ്റ് റൂമിലേക്ക് കൊണ്ടുവന്നത്. അസഹ്യമായ വേദനയാണ് അവനിപ്പോൾ. ശ്വാസകോശ സംബന്ധമായ എന്തോ അലർജി ഉള്ളതിനാൽ, വേദനാ സംഹാരികൾ വലിയ തോതിൽ നൽകാനാവില്ലെന്ന് ഡോക്ടർ കട്ടായം പറഞ്ഞിട്ടുണ്ട്.
കുറച്ച് മുൻപ് വരെ വേദനകൊണ്ട് ഞെളിപിരി കൊള്ളുന്ന വിനോദ്, അവളുടെ കൺകോണിലെ ഒരു നീർതുള്ളിയായിരുന്നു. അവനാ അപകടം സംഭവിച്ചത്, തന്നെ കാണാൻ വന്നപ്പോഴാണാല്ലോ എന്നൊരു വേദന, കാരമുള്ളായി ഹൃദയത്തിൽ കുത്തിത്തറക്കുന്നുണ്ട്. ഇപ്പോൾ, ഒരല്പ നേരമേയായിട്ടുള്ളൂ അവനൊന്ന് മയങ്ങിയിട്ട്. രാത്രി വേദന കാരണം ഉറങ്ങാനാവാതെ പിടയുകയായിരുന്നു എന്നാണ് ഇന്നലെ കൂട്ടിരുന്ന ബാബു പറഞ്ഞത്. അല്ലെങ്കിൽ തന്നെ, കമ്പി കുത്തിത്തുളച്ചിട്ടിരിക്കുന്ന അവൻറെ കാൽ കാണുമ്പോൾ, ഹൃദയത്തിൻറെ മുകളിലൊരു കനൽ അമർത്തി വച്ച നീറ്റലാണ്. അവൾ മെല്ലെ അവൻറെ കട്ടിലിൻറെ അടുത്തെത്തി. മെല്ലെ ആ കാൽ വിരലിലൊന്ന് തൊട്ടു നോക്കി. വിരലൊന്ന് ഞെട്ടിയ പോലെ. അവൾ വേഗം കൈ പിൻവലിച്ചു. പാവം. അവൾ മനസ്സാലെ മന്ത്രിച്ചു.

വാതിൽ തുറന്നു വന്ന ബാബു, ശബ്ദം താഴ്ത്തി ചോദിച്ചു: "ഇപ്പോഴെങ്ങിനെയുണ്ട് ചേച്ചീ?"
"വേദന തന്നെയാണ്. നാലഞ്ചു ദിവസമുണ്ടാകുമെന്നാ.. ഡോക്ടർ പറഞ്ഞത്. ഇപ്പൊഴാ ഒന്ന് മയങ്ങിയത്. ഒരു പുതിയ ഇഞ്ചക്ഷൻ കൊടുത്തു. ചുമയ്ക്കുകയോ, ശ്വാസം മുട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. ഇതുവരെ ഒന്നും കണ്ടില്ല...."
അവൻ തലകുലുക്കി. പിന്നെ വാൽഡ്രോബിൽ നിന്നൊരു മൊബൈലും പെയ്സും എടുത്ത് അവളെ കാണിച്ചു.
"ഇത്... ഇന്നലെ രണ്ടു പിള്ളേർ കൊണ്ട് തന്നതാണ്. അപകടം പറ്റിയ സ്ഥലത്ത്... അവരുണ്ടായിരുന്നത്രെ. ഒരു ടിപ്പറിൻറെ അടിയിലോട്ടാ പോയത്. ജീവൻ കിട്ടിയത് മഹാഭാഗ്യം...."
അത് വിനോദിൻറെയായിരുന്നു. അവിടെ വച്ചേക്കാൻ പറഞ്ഞു അവൾ.
"അമ്മയെന്തേ ചേച്ചീ....?"
"പോയി... സിദ്ധു വരുമ്പോളേക്കും അവിടെയാരെങ്കിലും വേണ്ടേ...?"
"ആ... ചേച്ചി പോകുവല്ലേ...? ഞാൻ കൊണ്ടാക്കണോ?"
"വേണ്ടാ.... ഇവിടെ ആരുമില്ലാതെങ്ങിനെയാ....?"
അവൾ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങവെയാണ് നാട്ടിൽ നിന്നും രണ്ടു ചെറുപ്പക്കാർ വന്നത്. അവർ ഇന്ന് ഇവിടെ നിൽക്കുകയായാണത്രെ. ഒന്നിൽ കൂടുതൽ ആളുകൾ നില്ക്കാൻ ഹോസ്പിറ്റലുകാർ സമ്മതിക്കുമോ എന്നറിയില്ല. എന്നാലും നിന്നു നോക്കാമല്ലോ എന്നായി അവർ. അവൾക്ക് ആശ്വാസമായി. നല്ലത്. അവൾ പോകുമ്പോഴും വിനോദ് മയങ്ങുകയായിരുന്നു.

പത്തു പതിനഞ്ച് ദിവസങ്ങൾ അതിവേഗം കടന്നു പോയി. വിനോദ് അതിവേദനയുടെ കടുത്ത ഘട്ടം തരണം ചെയ്തിരിക്കുന്നു. അവളും അമ്മയും ദിവസവും പകൽ ആശുപത്രിയിലേക്ക് ചെല്ലും. രാത്രി നാട്ടിൽ നിന്നുള്ള ചെറുപ്പക്കാരോ, ബാബുവോ, വേണുവോ ഒക്കെ നിൽക്കും. ഇടയിലൊരുവട്ടം രാധേച്ചി മോളെയും കൊണ്ട് വന്നു. അവൾക്ക് സ്കൂൾ ഉള്ള കാരണം ഇപ്പോൾ രാധേച്ചിയുടെ കൂടെയാണ് നിൽക്കുന്നത്. അച്ഛൻറെ കിടപ്പു കണ്ട് അവൾ കരഞ്ഞപ്പോൾ, എല്ലാവര്ക്കും സങ്കടമായി.
ഇന്ന് രാവിലെ അമ്മയ്ക്ക് നല്ല പനി. അവൾക്ക് തനിയെ പോരേണ്ടി വന്നു. അമ്മയ്ക്ക് പനിക്കുള്ള എന്തെങ്കിലുമൊക്കെ മരുന്ന് വാങ്ങിക്കൊടുക്കാൻ, ബാബുവിനോട് പറഞ്ഞേൽപ്പിച്ചിരുന്നു. രാവിലെ ശാരദക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞിട്ടുണ്ട്. അവളുടനെ അമ്മയുടെ അടുത്തെത്തും.
വിനോദ് ഉണർന്നു നോക്കുമ്പോൾ മുറിയിൽ അവളും താനും മാത്രം. ഉണർന്നത്, അവളറിഞ്ഞില്ലെന്ന് തോന്നുന്നു. ജാലകത്തിലൂടെ, പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണവൾ. ജാലകത്തിൻറെ ആഴിയിൽ കയ്യൂന്നി, ഉള്ളം കയ്യിൽ മുഖം താങ്ങി, പ്രതിമ പോലെ അവൾ നിൽക്കുന്നത്, ഒരു കൗതുകത്തോടെ, അവൻ നോക്കി നിന്നു. സത്യത്തിൽ, ആ അപകടത്തിൻറെ ശേഷം, ആശുപത്രിയിൽ, ഇന്നാണവർക്കൊരു സ്വകാര്യത കിട്ടുന്നത്. എപ്പോഴും ആരെങ്കിലുമൊക്കെ കൂടെയുണ്ടാവും. കുറെ നേരം അങ്ങിനെ നോക്കിനിന്ന്, അവനൊന്ന് മുരടനക്കി. അവൾ ഞെട്ടിപ്പിടഞ്ഞ്, നോക്കി. ഒരു മന്ദഹാസത്തിൻറെ മേമ്പൊടിയോടെ അവൻ ചോദിച്ചു.
"പുറത്തെന്താണിത്ര കൗതുകം?"
"ഓ.. ചുമ്മാ..."
"ഉം... അമ്മയെന്തേ..?"
"വന്നിട്ടില്ല. സുഖമില്ല. ഇപ്പൊ.. വേദന കുറവുണ്ടോ?"
"ആ... ഇളകുമ്പോഴാണ് അസഹ്യം..."
"ഉം... വേദന സഹിക്കാൻ പാടാണല്ലേ...? ഞാൻ കണ്ടു... ഇന്നലെ... സ്കൂളീന്ന്... മാഷമ്മാരും കുട്ട്യാളുമൊക്കെ വന്നപ്പോ.... കണ്ണ് നെറയുന്നത്. ചെറ്യേ... കുട്ട്യോളെ പോലെ....."
വിനോദ് ലജ്ജയിൽ കുതിർന്നൊരു മന്ദഹാസത്തോടെ പറഞ്ഞു.
"ആ... അതുള്ളതാ. അസുഖം വന്നാ... ഞാനിപ്പോഴും കുഞ്ഞു കുട്ടിയാണ്. മാലതിച്ചേച്ചി ഇപ്പോഴും പറയും... പോത്ത് പോലെ വലുതായിട്ടെന്താ... പനി വന്നാ... അമ്മയെ വിളിച്ച് മോങ്ങുമെന്ന്... ഉള്ളതാ."
അവളും പുഞ്ചിരിച്ചു.. തലകുലുക്കിക്കൊണ്ട് പറഞ്ഞു...
"അവിടെ സിദ്ധുവും കണക്കാ... അസുഖം പിടിച്ചാ.... പിന്നെ കണ്ണിലൊക്കെ വെള്ളം നിറച്ച്... ഒരു പണിയും ചെയ്യാൻ സമ്മതിക്കാതെ... മൂട്ടീന്ന് മാറില്ല ചെക്കൻ.... ചേച്ചിക്ക് വരാൻ ലീവ് കിട്ടീല... അല്ലെ?"
"ഓടിപ്പാഞ്ഞു വരാനൊക്കില്ലല്ലോ? നാലഞ്ചാൾക്ക് ടിക്കറ്റൊക്കെ എടുക്കാനെത്ര പൈസയാവും... ഇവിടെ നിങ്ങളൊക്കെയില്ലേ? അതൊരു മുജ്ജന്മ സുകൃതം. എന്നെ കൊണ്ട് ശരിക്കും......"
അവനത് മുഴുവിക്കാനായില്ല... വാതിൽ തുറന്നൊരു നഴ്സ് വന്നു. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാനാണ് വന്നത്? മരുന്ന് കൊടുക്കാനുണ്ടത്രേ. കഞ്ഞി അവൾ കൊണ്ട് വന്നിട്ടുണ്ട്. അത് കൊടുത്തിട്ട് ചെന്നു വിവരം പറയാൻ പറഞ്ഞു. എന്തോ. പറയാൻ വന്നത്, പിന്നീടവൻ പറഞ്ഞില്ല.

കഞ്ഞിയിൽ നിന്നും ഒരൽപം പിഞ്ഞാണത്തിലേക്ക് പകർത്തി. ചെറിയ സോസറിലേക്ക് ഒരൽപം അച്ചാറെടുത്തു. കൗതുകത്തോടെ അത് നോക്കിയിരിക്കുകയായിരുന്നു വിനോദ്. അവൾ അടുത്തേയ്ക്ക് വന്നപ്പോൾ അവൻ കഞ്ഞിപ്പാത്രത്തിൻറെ നേരെ കൈനീട്ടി. ആ കയ്യിലേക്ക് അച്ചാർ പത്രം കൊടുത്തപ്പോൾ അവനവളുടെ കണ്ണുകളിലേക്ക് നോക്കി. അവളൊന്ന് പുഞ്ചിരിച്ചു. പിന്നെ ഒരു സ്പൂണിൽ കഞ്ഞി കോരി അവൻറെ ചുണ്ടിനു നേരെ നീട്ടി. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളെ അമ്പരപ്പോടെ നോക്കി അവനൊരല്പനേരം അങ്ങിനെ ഇരുന്നു. പിന്നെ മെല്ലെ ചുണ്ടു പിളർത്തി.
അവൻറെ വായിലേക്ക് ആ സ്പൂൺ വച്ചു കൊടുക്കുമ്പോൾ, തൻറെ വലങ്കയ്യിലൂടെ അവാച്യമായൊരു അനുഭൂതിയുടെ തരിപ്പ്, ഉടലാകെ പടർന്നു കയറുന്നത് അവളറിഞ്ഞു. ആ ഹൃദയമപ്പോൾ പടപടാ മിടിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ മതിയെന്നവൻ ആവർത്തിച്ചു പറഞ്ഞെങ്കിലും, അത് മുഴുവനും അവനെ കൊണ്ടവൾ നിർബന്ധിച്ച് കുടിപ്പിച്ചു. പിന്നെ ഒരു പാത്രത്തിൽ, വായ കഴുകാൻ വെള്ളം കൊണ്ട് വന്നു കൊടുത്തു. പിന്നെ നനഞ്ഞ മുണ്ട് കൊണ്ട് മുഖവും പുറവും നെഞ്ചും തുടച്ച് കൊടുത്തു. നഴ്സിനെ ചെന്ന് കണ്ടപ്പോൾ, ഇപ്പോൾ വരാമെന്നു പറഞ്ഞു. തിരികെയെത്തിയപ്പോഴേക്കും വിനോദ് കട്ടിലിൻറെ തലഭാഗം ഉയർത്തി വച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു. അവൾ പിന്നെയും ജാലകത്തിങ്കൽ അഭയം തേടി.
നഴ്സ് വന്നപ്പോഴാണ് പിന്നെ വിനോദ് കണ്ണ് തുറന്നത്. അവൻറെ ഉള്ളിൽ എന്തൊക്കെയോ കിടന്ന് തിളയ്ക്കുന്നുണ്ട് എന്നാ മുഖം കണ്ടാലറിയാം. അവളുടെ ഉള്ളിലും ഉണ്ടായിരുന്നു, ആത്മസംഘർഷത്തിൻറെ ഒരു കടൽ.
എന്താണ് വിനോദിന് പറയാനുള്ളതെന്ന് ചോദിക്കണം എന്നുണ്ട്. അതറിയാഞ്ഞിട്ട് എന്തോ ഒരു ശ്വാസം മുട്ടൽ. താൻ ഭയക്കുന്നതെന്താണോ, അതാവരുതേ, അവന് പറയാനുള്ളത് എന്നെങ്കിലും ഉറപ്പാക്കണമല്ലോ? എന്നാൽ, ഇപ്പോൾ, അവൻറെ ഈ അവസ്ഥയിൽ, അത് ചോദിക്കുന്നത് ഔചിത്യമാണോ എന്നറിയില്ല. അതിനാൽ തന്നെ ചോദിക്കാനൊരു മടി.

നഴ്സ് കൊടുത്ത മരുന്ന് കഴിച്ച് പിന്നെയും കിടക്കയിലേക്ക് ചാരി വിനോദ് അവളെ നോക്കി. ആ മുഖത്ത് അന്തർലീനമായ വിഷാദം അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരല്പ നേരത്തെ ആലോചനയ്ക്ക് ശേഷം അവൻ അവളോട് തൻറെ അടുത്ത് വന്നിരിക്കാൻ ആവശ്യപ്പെട്ടു. മടിയൊന്നും കൂടാതെ, കട്ടിലിൻറെ അരികിലെ ഇരുമ്പ് കസേരയിൽ അവളിരുന്നു.
"എന്താ? എന്ത് പറ്റി? അകെ ഒരു മൂഡോഫ്?"
അവൾ തല വെട്ടിച്ച് കൊണ്ട്: "ഹേയ്, നിനക്ക് വെറുതെ തോന്നുന്നതാണ്."
അവനവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ആ നോട്ടം നേരിടാനാവാതെ അവൾ കണ്ണുകൾ അവനിൽ നിന്നും തെറ്റിച്ച് കളഞ്ഞു. അവളുടെ ഉള്ളിൽ ആ ചോദ്യം ആർത്തിരമ്പുന്നുണ്ടായിരുന്നു. അവളുടെ മൗനം നീണ്ടു പോയപ്പോൾ, വിനോദ് പതുക്കെ പറഞ്ഞു.
"വായിക്കാനെന്തെങ്കിലും പുസ്തകങ്ങൾ കിട്ടിയിരുന്നെങ്കിൽ... ഈ പത്രമെത്ര നേരമാ ഇങ്ങിനെ തിരിച്ചും മറിച്ചും വായിക്കുന്നത്?"
"ഞാൻ കൊണ്ടുവരാം. ഇന്നലെ പറഞ്ഞൂടായിരുന്നോ? വീട്ടിലുണ്ട്. വേണു സിദ്ധുവിന് കുറെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. മലയാളവും ഇംഗ്ളീഷും."
"ആഹാ... സിദ്ധു വായിക്കുമോ?"
"ആ... വല്ലപ്പോഴുമൊക്കെ... മലയാളം കഷ്ടിയാ. ഇംഗ്ളീഷിലാ കണ്ണ്.."
വിനോദ് ആയാസപ്പെട്ട് തൻറെ ഇരുത്തമൊന്ന് ശരിയാക്കി.
"രാവിലെ നല്ലൊരു കഴിപ്പ് കഴിച്ചതാണ്. ഈ കഞ്ഞി കൂടിയായപ്പോൾ വയറു മുട്ടി..."
അവളവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചുകാണിച്ചു.
"മോളെന്ത് ചെയ്യുന്നുണ്ടാവുമോ ആവോ? ജനിച്ചതിൽ പിന്നെ പിരിഞ്ഞിട്ടില്ല ഞാൻ. പാവം.. കാണാൻ വല്ല്യ പൂതിയുണ്ട്. നീയവളെ രണ്ടീസം നിൻറെ കൂടെ നിർത്തുമോ? ബുദ്ധിമുട്ടാവില്ലെങ്കി...."
മുഴുവിപ്പിക്കാനാവാതെ അവൻ നിർത്തിയപ്പോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു.
"ഒരൽപം ബുദ്ധിമുട്ടാണെങ്കിലും ആവാം. പോരെ? ബാബുവിനോട് വിളിച്ചു പറഞ്ഞോളാം. "
നന്ദി സ്ഫുരിക്കുന്നൊരു നോട്ടം. പ്രകാശം നിറഞ്ഞൊരു പുഞ്ചരി. അവൻറെ പ്രസന്ന മുഖത്തേക്ക് അവൾ വെറുതെ നോക്കിയിരുന്നു. വിനോദ് അവളുടെ മുഖത്തേക്ക് നോക്കാതെ എന്തോ ആലോചിച്ച് ഊറിചിരിച്ചപ്പോൾ അവൾ ചോദിച്ചു.
"എന്താ ആലോചിച്ച് ചിരിക്കുന്നത്?"
"ആ.. ഞാൻ മോളെക്കുറിച്ചാലോചിക്കുവായിരുന്നു. മഹാകുറുമ്പിയാ. അവളുടെ അമ്മയെ പോലെ..."
അവൻറെ മുഖത്തെ ചിരിയിൽ വിഷാദം കലർന്നു. പതിഞ്ഞ ശബ്ദത്തോടെ അവൻ പറഞ്ഞു.
"മുന്നേ പോയി എന്നെയും മോളെയും ഏകയായി കാത്തിരിക്കുന്ന അവളാണോ പാവം. അതല്ല, അവളില്ലാതെ ഇങ്ങിനെ ജീവിക്കേണ്ടി വരുന്ന മോളും ഞാനുമാണോ പാവങ്ങളെന്ന്... എനിക്കെപ്പോഴും കൺഫ്യൂഷനാവാറുണ്ട്."
അവളൊന്നും പറഞ്ഞില്ല. വെറുതെ കേട്ടിരുന്നു.
"എൻറെ കാര്യം പോട്ടെന്ന് വെക്കാം. പാവം മോള്. എത്രയെത്ര നിമിഷങ്ങളിൽ അവൾക്കവളുടെ അമ്മയെ മിസ്സ് ചെയ്തിരിക്കും. കാലിലൊരു മുള്ളു കൊള്ളുമ്പോൾ മുതൽ... പനിച്ച് വിറക്കുമ്പോൾ വരെ. കുളിപ്പിച്ചുകൊടുക്കാനോ... സ്കൂളിലേക്കൊന്നൊരുക്കിപ്പറഞ്ഞയക്കാനോ... അവൾക്കവളുടെ അമ്മയില്ലല്ലേ? ഇടയ്ക്കൊക്കെ പറയും. ബാബുട്ടൻറെ അമ്മ.. എന്നും വീട്ടിലേക്കു വരുമെന്ന്. പാവം. അവളുടെ അമ്മ ഇനിയൊരിക്കലും വരില്ലെന്നവൾക്കറിയില്ലല്ലോ? രാധേച്ചി ഒരു പുണ്യം തന്നെയാണ്. അവരില്ലായിരുന്നെങ്കിൽ... എനിക്കതാലോചിക്കാൻ കൂടി വയ്യ.."
"വേറൊരു കല്ല്യാണം കഴിച്ചൂടായിരുന്നോ?" അവളുടെ സംശയം.
"വേറൊരു കല്യാണം കഴിക്കാനൊക്കെ ഒരുപാട്പേരു പറഞ്ഞതാ. അവൾക്കു പകരം വേറെ ഒരാൾ. ചിന്തിക്കാൻ തന്നെ പ്രയാസം. പിന്നെയല്ലേ... കൂടെ കൂട്ടുന്നത്. മാത്രമല്ല... വരുന്നവർ മോളോടെങ്ങിനെയാവുമെന്നാർക്കറിയാം. കുട്ടികളൊന്നുമുണ്ടാവാത്തൊരു പെണ്ണിനെ കെട്ടിയാൽ മതിയെന്ന്.. എപ്പഴും പറയും... രാധേച്ചി. അതൊന്നും ശരിയാവില്ല. രണ്ടാനമ്മ എന്നതൊരു പരീക്ഷണം തന്നെയാ... എൻറെ മോളെ അങ്ങിനൊരു ചൂതാട്ടത്തിന് വിടാനാവില്ലെനിക്ക്. പക്ഷെ..."
ഒരു ദീർഘനിശ്വാസമെടു അവൻ.
"ഇപ്പോൾ വീണുപോയപ്പോഴാണ് വല്ല്യ സങ്കടം. ഇന്ന്... ഇവിടെ... ഈ അവസ്ഥയിൽ... എൻറെ ഗായത്രിയെ എനിക്കും വല്ലാതെ മിസ്സ് ചെയ്യുന്നു. വല്ലാതെ... അവളുണ്ടായിരുന്നെങ്കിലെന്ന്.... അവളുടെ മരണ ശേഷം... ഇത്രേം ഞാൻ കൊതിച്ചിട്ടില്ല... ഇവിടെയിപ്പോളൊന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ പോലും.... ഞാൻ.... ഞാൻ വല്ലാതെ ചെറുതാവുന്നുണ്ട്."

അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. ശബ്ദം ഇടറിയിരുന്നു. അവൾ വെറുതെ കേട്ടിരിക്കുകയായിരുന്നു. ഒരു നേർത്ത നീർപാട തൻറെ കാഴ്ചകളെ മങ്ങിയതാക്കുന്നത് അവളറിഞ്ഞു. അവനെ ഒന്നാശ്വസിപ്പിക്കാൻ പോലും തനിക്കാവാത്തതെന്തേ എന്നവൾ അത്ഭുതപ്പെട്ടു. തന്നോട് തന്നെ അരിശം തോന്നി. വെറുതെയെങ്കിലും അവനോട് എന്തെങ്കിലുമൊന്ന് ചോദിക്കാനോ പറയാനോ അവൾക്കാഗ്രഹമുണ്ടായിരുന്നു. നെഞ്ചിൽ കനത്ത കദന ഭാരത്താൽ വാക്കുകളൊന്നും തന്നെ കിട്ടിയില്ല.
അവർക്കിടയിൽ നിശബ്ദനിമിഷങ്ങൾ ശലഭങ്ങളായി പറന്നകന്നു.
അവർക്കിടയിൽ നിശബ്ദനിമിഷങ്ങൾ ശലഭങ്ങളായി പറന്നകന്നു.
തുടരും
അവിടെയൊരു വലാഹയവനികയ്ക്കപ്പുറത്തേയ്ക്ക്, മുക്കാലും മറഞ്ഞിരിക്കുന്നു കുങ്കുമ സൂര്യൻ. ആശുപത്രിയുടെയും കടലിൻറെയും ഇടയിലെ റോഡിലൂടെ തങ്ങളുടെ തിരക്കുകൾ ചുമലിലേറ്റി പരക്കം പായുന്ന മനുഷ്യർ. റോഡരികുകളിലെ മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് പറക്കുന്ന പറവകൾ. ആകാശത്ത് അങ്ങിങ്ങായി അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ. അവയുടെ പ്രതിബിംബമെന്നോണം, ചില നൗകകൾ കടലിലൂടെ തിരമാലകൾ മുറിച്ച് നീന്തുന്നു. ....
ReplyDelete