Wednesday, May 27, 2020

പകൽക്കിനാവ്!


എത്രയെത്ര പൂങ്കിനാക്കൾ
എന്നോട് നിൻ കഥകൾ ചൊല്ലി!
എത്രയെത്ര സ്വപ്നങ്ങളിൽ നീ
എന്നോട് നൂറു കഥകൾ ചൊല്ലി!
എത്രയെത്ര പൂക്കളിൽ ഞാൻ
എന്നും നിൻറെ പുഞ്ചിരി തേടി!

എന്നുമെൻറെ വാസരസ്വപ്ന
വീഥിയിൽ നിൻ വളകൾ കിലുങ്ങി!
എന്നുമെന്നുമെൻ പുഷ്പമാസ
വാടിയിൽ നിൻ ഗാനം മുഴങ്ങി!
എന്നുമെന്നുമെൻ ഹൃദയമലർ
മണ്ഡപത്തിൽ നിൻ നൂപുരമിളകീ!

നീ പാടും നിന്നുടെ ചെമ്പക
മലർ തോപ്പിൽ ഞാനണഞ്ഞാൽ;
നിന്നാർദ്രമിഴികളിൽ പൂക്കും,
ഒരു നൂറു പരിഭവമലരുകൾ!
നീയെന്നൊരു തമ്പുരു മീട്ടാൻ
ഞാനൊരിളം കാറ്റായ് മാറി!

ഇന്നോളമാരാരും ആരോടും പറയാത്ത
പ്രണയത്തിൻ കഥകൾ ചൊല്ലാൻ;
ചക്രവാള സീമയിലകളെ
ചെമ്പനനീർ പൂക്കുമ്പോൾ,
നീ വരണം നിന്മിഴിയിൽ
പൂക്കും ചെമ്പകപ്പൂക്കളുമായ്!

ഈറനാം നിലാവിൽ നമ്മൾ
ഒരുമിച്ചു പാടിയ പാട്ടിന്
രാപ്പാടി ശ്രുതി ചേർക്കേ;
രാഗന്ധിപ്പൂക്കൾ വിതറിയ,
തല്പത്തിൽ നിന്മടിയിൽ,
തലചായ്ചുമയങ്ങിയതല്ലേ
ഞാൻ കണ്ടൊരു സുന്ദരസ്വപ്നം!

അബൂതി
27/05/2020

2 comments:

  1. ഹൃദ്യമായ വരികൾ
    ആശംസൾ

    ReplyDelete
  2. കിനാക്കളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നീ ...

    ReplyDelete