ഉന്തിയ നെഞ്ചുകൾക്കുള്ളിൽ
വിശപ്പിൻറെ അടുപ്പെരിയുന്നുണ്ട്
കുഴിഞ്ഞ കണ്ണുകളെപ്പോഴും
വറ്റുകൾ തേടിത്തളരുന്നുണ്ട്
ഞങ്ങളും മനുഷ്യരാണ്
ഞങ്ങൾക്കും സ്വപ്നങ്ങളുണ്ട്.
ഞങ്ങളുടെ സ്വപ്‌നങ്ങളാകാശത്തേയ്ക്
ചിറകുകൾ വിരിക്കാറില്ല!
തെളിനീർവാഹിനികളിൽ
നീന്തിത്തുടിക്കാറുമില്ല.
അതുണങ്ങിയ റൊട്ടികൾ
പച്ചവെള്ളത്തിൽ പൊതിർത്തുന്നു.
പിന്നെ വിശപ്പിൻറെ കറുത്ത ഗുഹയുടെ
അങ്ങേയറ്റത്തോളം നിരങ്ങിച്ചെന്ന്
ഏറ്റവും രുചിയുള്ളതായി
അത് തിന്നു തീർക്കുന്നു.
ഉപ്പിനായി കണ്ണുനീരുണ്ടാവും
മിക്കവാറും അതിലുപ്പ് ജാസ്തിയാവും!
അബൂതി
വിശപ്പിന്റെ വിളികൾ ...
ReplyDeleteവിശപ്പിനുണ്ടോ രുചിഭേദം
ReplyDeleteആശംസകൾ