എൻറെ പ്രണയത്തിൻറെ കണ്ണുകൾക്ക്
നിൻറെ ചുംബനത്തെക്കാൾ സുന്ദരമായ
പൂക്കളെ കണ്ടെത്താനായില്ല.
എൻറെ പ്രണയത്തിൻറെ കാതുകൾക്ക്
നിൻറെ നൂപുരശിഞ്ജിതത്തെക്കാൾ
ഇമ്പമാർന്നതൊന്നും കേൾക്കാനായില്ല.
നിത്യമീ വിപിനവീഥികൾ തോറും ഞാൻ
നിൻറെ ഗാനവും തേടിയലഞ്ഞിരുന്നു.
നിഷാദൻറെ നെഞ്ചിലെ രുദ്രതാളവുമായി.
നിൻറെ നിരുപമപ്രണയത്തിൻറെ
നിതാന്ത നീർധാരയിലെന്നുമെപ്പോഴും
നീന്തിത്തുടിച്ചു ഞാനല്ലസിച്ചിരുന്നത്!
ഇനിയും നീയെൻറെയരികിൽ വരിക
ഈ മുരളികയിലൊരു പ്രണയാർദ്രഗാനം
നിനക്കായി നോമ്പ് നോറ്റിരിക്കുന്നുണ്ട്!
നിൻറെ സ്വപ്നങ്ങളും എൻറെ സ്വപ്നങ്ങളും
ഇവിടെ ഈ സ്വപ്ന ഭൂമികയിൽ
നമുക്കായിതൾ വിടർത്തിക്കാത്തിരിക്കുന്നു!
അബൂതി
ഇനിയും നീയെൻറെയരികിൽ വരിക
ReplyDeleteഈ മുരളികയിലൊരു പ്രണയാർദ്രഗാനം
നിനക്കായി നോമ്പ് നോറ്റിരിക്കുന്നുണ്ട്...!