Friday, August 7, 2020

പിറന്നാൾ ആശംസകൾ

ഊഷര ഭൂമിയിൽ ഊർവ്വരം 

തേടിയോരെൻ സ്വപ്നങ്ങൾക്ക്  

നീ തണൽ മേഘമായിരുന്നു.

ദേശാടനത്തിലാരണ്യകങ്ങൾ 

താണ്ടിപ്പറന്നപ്പോൾ നീയെൻ 

ചിറകിലെ തൂവലായിരുന്നു! 

നോവിൻറെ ചൂളയിൽ നിൻറെ 

ചിറകുകളെന്നെ പൊതിഞ്ഞു.

എന്നും നീയെൻറെയായിരുന്നു! 

എന്നും ഞാൻ നിൻറെയും! 

എന്നുമെൻറെ സ്വപ്നങ്ങളുടെ 

താഴ്വരയിലെ പൂക്കൾ 

നന തേടിയതോമനേ 

നിൻറെ ഹൃദയത്തിലെ 

നീരുറവകളിൽ നിന്നാണ്!

പ്രിയേ! ഇതായെൻറെ പ്രണയം!

എന്നിൽ പിറക്കുന്നത് 

നിന്നിലേക്കൊഴുകുന്നത്  

നീയെന്ന സാഗരത്തിൽ

അലിഞ്ഞുചേർന്നതിൽ  

നിന്നാവിയായുയർന്ന് 

വർഷമായെന്നിലേക്ക് 

തന്നെ പെയ്യുന്നത്!

പ്രിയേ! ഇതായെൻറെ

കരളിൻറെയാശംസകൾ!

എൻറെ ഹൃദയത്തിൽ 

വിരിഞ്ഞുള്ള പൂക്കൾ!

നിനക്കായി മാത്രം വിരിഞ്ഞവ!

നിനക്കായി മാത്രം വിരിഞ്ഞവ!


അബൂതി    

1 comment: