നാമൊരുമിച്ചിറങ്ങിയവരായിരുന്നു
എന്നിട്ടും;
പാതി വഴിയിലെനിക്ക് നിന്നെയോ
നിനക്കെന്നെയോ നഷ്ടമായതെന്തേ?
ഉത്തരം തേടിത്തളർന്ന മനസ്സിപ്പോൾ
ഉഷ്ണത്തിലിത്തിരി നിഴൽ തേടുകയാണ്!
നിഴൽ;
ഇടയ്ക്കിടയ്ക്ക് വരും.
ഇടയ്ക്കിടയ്ക്ക് പോകും.
എൻറെ നെഞ്ചിലെ സ്വപ്നങ്ങൾ പോലെ!
സ്വപ്‌നങ്ങൾ;
നെഞ്ചിൽ ചേക്കേറിയ
ദേശാടനപ്പക്ഷികളായിരുന്നു.
തണുപ്പിൽ ചൂട് തേടിയും
ചൂടിൽ തണുപ്പ് തേടിയും വന്നവ!
ചേക്കേറിയ ചില്ലകൾക്കൊന്നും
അവ സ്വന്തമായിരുന്നില്ല.
സ്വന്തമായത് പൊഴിഞ്ഞു വീണ
ചില തൂവലുകൾ മാത്രം!
അവയെ നമുക്ക്
ഓർമ്മകളെന്ന് വിളിക്കാം! അല്ലെ?
ഓർത്തില്ല ഞാൻ.
നീയുമൊരു ദേശാടനക്കിളിയാണെന്ന്!
അവസാനം നീയുമെനിക്ക്
ചില തൂവലുകൾ മാത്രമേ നൽകൂ എന്ന്!
അബൂതി
ഓർമ്മകൾ എന്ന ദേശാടനക്കിളികൾ ..
ReplyDelete