Wednesday, August 5, 2020

നിഴൽ തേടുന്ന പറവകൾ


നിഴൽ തേടി പറക്കാറുണ്ട് 
ചില പറവകൾ.
മരുഭൂമികൾ താണ്ടുന്നവ, 
ദേശങ്ങൾ വെടിയുന്നവ.
എന്നിട്ടുമവർ 
ചേക്കേറും മുന്നേ 
ശിശിരമവരുടെ  
മരങ്ങളുടെ ഇലകൾ 
കട്ടെടുത്തു പോയ്!

അബൂതി 
06/08/2020

1 comment: