ഓളങ്ങളിൽ നിന്നുമോളങ്ങളിലേക്ക്
ഒഴുകിയകന്ന പൂക്കളല്ലോ നമ്മൾ.
ഒരു കാറ്റിലീ നീർപ്രവാഹത്തിലേക്ക് വീണു
ഒഴുകിയകലേയ്ക്ക് പോകവേ
ഒരിക്കൽ മാത്രമൊരു കുഞ്ഞോളത്തിൽ
ഒന്നായി മാറിയിരുന്നു നമ്മൾ.
ഓർമ്മകൾക്കെന്നുമോമനിക്കാൻ
ഒരു വാക്കുമൊരു നോക്കും പിന്നെ
ഒരു ചുംബനവുമൊരു നീർക്കണവും തന്നു നീ
ഒന്നും മറക്കാതിരിക്കാൻ
ഓമനേ ഞാനെൻറെ ഹൃദയത്തിലതെല്ലാം
ഒരു കുഞ്ഞു കവിതയായ് കുറിച്ചിട്ടു!
ഒരിക്കലുമാരും കാണാത്ത, വായിക്കാത്ത,
ഒരു കുഞ്ഞു കവിതയായ് മാറി നമ്മൾ!
അബൂതി
ഒരു കുഞ്ഞു കവിത... ആശംസകൾ
ReplyDeleteകുഞ്ഞോളങ്ങളിൽ അകലുകയും അടുക്കുകയും ചെയ്യുന്ന ബന്ധങ്ങൾ..
ReplyDeleteആശംസകൾ...
http://ettavattam.blogspot.com/
ഒരിക്കലുമാരും കാണാത്ത, വായിക്കാത്ത,
ReplyDeleteഒരു കുഞ്ഞു കവിതയായ് മാറുന്നവർ...