മാനസസരസ്സിൻ കരയിലൊരു
സൂര്യകാന്തിപ്പൂവുണ്ടെത്രയോ നാൾ
ഒരു സൂര്യചുംബനം തേടിടുന്നു.
ഒന്നുണരുവാൻ, പുഞ്ചിരിക്കുവാൻ!
ഇനിയെത്രനാളീ കൂമ്പിയ മിഴികളിൽ
സ്വപ്നങ്ങളുറങ്ങുമെന്നാരറിഞ്ഞു.
തഴുകിത്തഴുകി മടുത്തൊരീ കാറ്റും
പിണങ്ങിപ്പിരിഞ്ഞു പോകയായെങ്ങോ!
മോഹഭംഗത്തിൻ ഗ്രഹണഗർഭത്തിൽ
നിൻറെ സൂര്യനുറങ്ങിപ്പോയതെന്തേ?
മന്ദസ്മിതത്തിൻ മന്ത്രവാദവുമായി
പുലരിയുടെ പിറവിക്കിനിയെത്ര നാൾ?
കാത്തുകാത്തിരിക്കുമെൻ സൂര്യകാന്തീ,
നിന്നരികിൽ ഞാനെത്തിടട്ടെയോ?
ഒരു ശലഭമായ് നിന്നിതളാകെയും
മൃദുചുംബനത്താലുണർത്തീടുവാൻ?
എന്നെഞ്ചിലെ കൊച്ചു കവിതയായ്
ദുഃഖം മറന്നുണരുക മെല്ലെ മെല്ലെ.
ഇനിവരും വസന്തത്തിലെങ്കിലും പൂവേ
വിടരുക നീയെൻറെ ജീവഹാസമായ്.
അബൂതി
മനോഹരമായ വരികൾ
ReplyDeleteആശംസകൾ
എന്നെഞ്ചിലെ കൊച്ചു കവിതയായ്
ReplyDeleteദുഃഖം മറന്നുണരുക മെല്ലെ മെല്ലെ...