Saturday, March 6, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 33: നിലാവ് പോലൊരു പെണ്ണ്


നിയോൺ ബൾബുകളുടെ പ്രകാശക്കടലിൽ, മുങ്ങിക്കിടക്കുന്ന മഹാനഗരത്തിലെ, ഒരു പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ആ രാത്രി ലാസർ. ഇവിടെ മിത്രയുടെ  ബിസിനസ്സ് സംബന്ധമായ ഒരാവശ്യവുമായി വന്നതാണ്. മുൻപും വന്നിട്ടുണ്ട്. 


നാളെ രാവിലെ പത്തുമണിക്കാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. കാര്യങ്ങൾ ചർച്ച ചെയ്ത്, കരാറുണ്ടാക്കിയിട്ട് വേണം തിരികെ പോകാൻ. ഇപ്പോൾ സമയം രാത്രി ഒൻപതു മണിയായിട്ടുള്ളൂ. കയ്യിലെ നുരയ്ക്കുന്ന ഗ്ലാസ്സും, സിരകളിലേക്ക് അരിച്ചിറങ്ങുന്ന സംഗീതവും ആസ്വദിച്ച്, ഹോട്ടലിലെ ബാറിലിരിക്കുകയായിരുന്നു. അപ്പോഴാണ് വെളുക്കെ ചിരിച്ചുകൊണ്ട് ക്ലാവർ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 


"ഹായ് സാർ." നേരെ മുന്നിലെ കസേരയിലിരുന്നുകൊണ്ട് ക്ലാവർ പിന്നെയും അയാളെ നോക്കിചിരിച്ചു. അതൊരു വഷളൻ ചിരിയായിരുന്നു. "സാറ് എത്ര ദിവസമുണ്ടിവിടെ...?"


"ത്രീ ഡെയ്‌സ്..." 


"സാറ് വന്നെന്ന് റൂം ബോയി വിളിച്ചു പറഞ്ഞതാണ്.  പുതിയൊരു കുട്ടിയുണ്ട്. സാറിൻറെ ടേസ്റ്റിന് പറ്റും. ഫ്രഷാണ്."


താടിയിൽ ചൊറിഞ്ഞുകൊണ്ട്  ലാസർ കുറച്ചുനേരം ആലോചിച്ചിരുന്നു. ക്ലാവർ തൻറെ മൊബൈൽ ഫോണിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ അയാൾക്ക് കാണിച്ചു കൊടുത്തു. ലാസർ അത്ഭുതത്തോടെ സൂക്ഷിച്ചു നോക്കി. മൊബൈൽ തൻറെ കയ്യിലേക്ക് വാങ്ങി അവളെ തന്നെ നോക്കിയിരുന്നു. അതിസുന്ദരിയായൊരു പെൺകുട്ടി. കാണുന്നവൻറെ കണ്ണുകൾ ആ മുഖത്തു നിന്നും മാറില്ല. അത്രയധികം സൗന്ദര്യം. അധികം വയസ്സൊന്നും ആയിട്ടില്ല. ഏതോ നല്ല കുടുംബത്തിൽ ജനിച്ചതാണെന്ന് തോന്നുന്നു. തന്തയും തള്ളയും മഞ്ഞും മഴയും വെയിലും കൊള്ളിക്കാതെ കൊണ്ട് നടന്നതാവും. എന്ത് ഗതികേട് കൊണ്ടാണാവോ ഇവിടെ വന്നു പെട്ടത്. 


"സാറെന്താ ആലോചിക്കുന്നത്?" ലാസർ ആ ഫോട്ടോയിലേക്ക് നോക്കി ഓരോന്നാലോചിച്ചിരിക്കവേ, ഫോണിന് വേണ്ടി കൈ നീട്ടികൊണ്ട് ക്ലാവർ ചോദിച്ചു. 


"ഏയ്.. ഒന്നുമില്ല. ഇതെങ്ങിനെ... ഇത് പോലൊരു കുട്ടി ഈ പണിക്ക്...?"


"അതൊക്കെയാര് നോക്കുന്നു സാറെ. ഇതിൻറെയൊക്കെ ഭൂതവും ഭാവിയും നോക്കാൻ നിന്നാൽ നമ്മുടെ വർത്തമാനം വഷളാവും. പിന്നെയവർക്കെന്ത് നഷ്ടം? ഇഷ്ടംപോലെ സുഖവും കാശും. പോരെ? സാറിനിഷ്ടായോ? അത് പറ. അധികം ഓടിയിട്ടൊന്നുമില്ല. സാറിനെപ്പോലെ വളരെ വേണ്ടപ്പെട്ടവർക്ക് മാത്രം...."


"ഊം... ഊം... മനസ്സിലായി. അധികം വിശദീകരിച്ച് ബുദ്ധിമുട്ടണ്ട. ഞാനിവളുടെ ജാതകമൊന്നും തന്നോട് ചോദിച്ചില്ലല്ലോ. നീ ആളെക്കൊണ്ട് വാ. ഞാൻ റൂമിലുണ്ടാവും."


"സാറേ... ചില്ലറ കുറച്ച് കൂടുതലാണ് കേട്ടോ?" ക്ലാവറിൻറെ വഷളൻ ചിരി ലാസറിനെ ചൊടിപ്പിച്ചു.


"ഞാൻ തന്നോട് വില ചോദിച്ചോ...?"


"അതില്ല... എന്നാലും... കാര്യങ്ങളൊക്കെ ആദ്യമേ പറഞ്ഞു വെക്കണമല്ലോ?" ക്ലാവർ തല ചൊറിഞ്ഞു. ലാസർ ചുണ്ടുകളൊന്ന് കോട്ടി വെറുതെ തലയാട്ടുക മാത്രം ചെയ്തു. ക്ലാവർ മെല്ലെ പോയി.   


അരമണിക്കൂർ കൂടി ലാസർ ബാറിൽ തന്നെ കഴിച്ചുകൂട്ടി. പിന്നെ തൻറെ റൂമിലേക്ക് പോയി. ടിവി ഓണാക്കി ന്യുസ് ചാനൽ ഇട്ടു. സമയം പിന്നെയും ഒരു മുക്കാൽ മണിക്കൂർ കൂടിക്കഴിഞ്ഞുപോയി. കാളിംഗ് ബെല്ലടിച്ചപ്പോൾ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു. 


ആദ്യം കണ്ടത് പതിവ് വഷളൻ  ചിരിയുമായി നിൽക്കുന്ന ക്ലാവറിനെയാണ്. അയാളുടെ പിന്നിലായി പർദ്ദ ധരിച്ചൊരു പെൺകുട്ടി. മുഖം പോലും മൂടിയിട്ടുണ്ട്. ക്ലാവർ കണ്ണുകാണിച്ചപ്പോൾ അവൾ അകത്തേയ്ക്കു കയറി. ഞാൻ പോയിട്ട് പിന്നെ വരാമെന്നു പറഞ്ഞ് ക്ലാവർ പോയി. 


വാതിലടച്ച് ലോക്ക് ചെയ്ത് തിരിഞ്ഞപ്പോൾ ലാസർ കണ്ടത്, മുഖമറ ഉയർത്താതെ തന്നെയും നോക്കി നിൽക്കുന്ന നക്ഷത്രം പോലുള്ള രണ്ടു കണ്ണുകളാണ്. കറുത്ത മൂടുപടത്തിനുള്ളിൽ അത് വജ്രം പോലെ തിളങ്ങുന്നു. ലാസർ നോക്കി നിൽക്കെ അവൾ പതുക്കെ തൻറെ മുഖപടം മാറ്റി. 


"വൗ..." ലാസർ അറിയാതെ വാ പൊളിച്ചുപോയി. ഇതെന്തൊരു പെൺകുട്ടിയാണെന്നയാൾ സ്വയം ചോദിച്ചു. വെറുതെയല്ല, ക്ലാവർ ഇവളെ ആകെ മൊത്തം പൊതിഞ്ഞുകൊണ്ട് നടക്കുന്നത്. വശ്യമായ കണ്ണുകൾ. വില്ലു പോലുള്ള പുരികങ്ങൾ. ഒതുങ്ങിയ നെറ്റി. പൂ മൊട്ടുകൾ പോലെ സ്വല്പം ഉരുണ്ട മൂക്ക് . കുഞ്ഞുകുഞ്ഞു സ്വർണ്ണവർണ്ണ രോമങ്ങൾ മേൽചുണ്ടിനു മീതെ നിരന്നിരിക്കുന്നു. ചന്ദന നിറമാർന്ന മുഖത്തിനത് അസാമാന്യ ഭംഗി നല്കുന്നുണ്ടായിരുന്നു. ലോലമായ കവിളുകൾ. ചോര തൊട്ടെടുക്കാവുന്നത്രയും ചുവപ്പ് തോന്നുന്ന മൃദുലമായ ചുണ്ടുകളിൽ, മനോഹരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. പൗർണ്ണമിയിലെ അമ്പിളി പോലെ വട്ടമുഖം. ആ മുറിയിലാകെ നിലാവ് പരന്നത് പോലെ ലാസറിന് തോന്നി. ആര് കണ്ടാലും, ആ മുഖം കൈകളിൽ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടാൻ തോന്നും. 


ലാസർ മെല്ലെ അവളുടെ അരികിലേക്ക് നടന്നു. തൊട്ടുമുൻപിലെത്തിയപ്പോൾ, ധൃതി കാണിക്കുന്ന തൻറെ മനസ്സിനെയും കൈകളെയും  പ്രയാസപ്പെട്ട് അടക്കി നിർത്തി. അവളുടെ മുൻപിൽ വെറും ഒരു വിടനായി മാറാൻ ലാസറിഷ്ടപ്പെട്ടില്ല. 


"വാട്ട് ഈസ് യുവർ നെയിം? നാം... നാം ക്യാഹെ?"


അവളുടെ ചുണ്ടിലെ പുഞ്ചിരി കുറച്ചുകൂടി പ്രകാശമാനമായി. ഒരു മന്ത്രം പോലെ അവൾ പറഞ്ഞു. 


"സാറിനിഷ്ടമുള്ളൊരു പേര് വിളിച്ചാൽ മതി." 


ലാസർ ഞെട്ടിപ്പോയി. മലയാളിയാണോ എന്നത്ഭുതത്തോടെ ചോദിച്ചു. ആ മുഖവും സൗന്ദര്യവുമൊക്കെ കണ്ടപ്പോൾ ലാസർ കരുതിയത് അവൾ വല്ല പഞ്ചാബിയോ കാശ്മീരിയോ ആണെന്നാണ്. 


"എന്തേ മലയാളികളെ സാറിനിഷ്ടമല്ലേ?" അവൾ തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്. 


"അതല്ല. ഇത്ര സൗന്ദര്യം കണ്ടപ്പോൾ... ഞാൻ കരുതി...” ലാസറൊന്നു നിർത്തി. “കണ്ടാലൊരു മലയാളി ലുക്കില്ല." 


"പിന്നെ... എന്ത് ലുക്കാ ഉള്ളത്?"


ലാസർ ആകെ പരവശനായി. ഇവൾ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്ന കൗശലക്കാരി തന്നെ. ഇതല്ലേ പണി. പുരുഷനെ എങ്ങിനെ വശീകരിക്കണമെന്ന് നന്നായിട്ടറിയാം. ലാസർ മെല്ലെ നടന്നു ചെന്ന് ടീപ്പോയിൽ ഉണ്ടായിരുന്ന ഗ്ലാസിലേക്ക് ഒരൽപം മദ്യം പകർന്നു. രണ്ടുമൂന്ന് ഐസ് ക്യൂബ്ബുകൾ അതിലേക്കിട്ടു. പിന്നെ ഗ്ലാസ്സ് പതുക്കെ ചുഴറ്റിക്കൊണ്ട് അവളുടെ നേരെ തിരിഞ്ഞു നിന്നു.


"അങ്ങിനെ ചോദിച്ചാൽ ഒറ്റവാക്കിലുത്തരം പറയാൻ പ്രയാസമാണ്. എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. ഹൊ... എനിക്കൊരു കവിഹൃദയമില്ലാതെ പോയല്ലോ... "


അവൾ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേയ്ക്കു വന്നു. നനഞ്ഞ ചുണ്ടുകൾ കണ്ടപ്പോൾ ലാസറിന് മത്തു പിടിക്കുന്ന പോലെ തോന്നി. കണ്ട്രോൾ പോകാതെ കാത്തോളണേ കർത്താവേ എന്ന് മനസ്സിൽ പറഞ്ഞു. 


അവളും ആ ഒരു സാഹചര്യം ആസ്വദിക്കുകയായിരുന്നു. സാധാരണ കിട്ടുന്ന ആളുകളെ പോലെയല്ല. ഇയാൾ സുന്ദരനും സുമുഖനുമായൊരു ചെറുപ്പക്കാരൻ. മറ്റുള്ളവരെ പോലെ ആക്രാന്തം കാണിച്ച് തൻറെ ഉടലിലേക്ക് ചാടി വീണില്ല. മൂന്നു ദിവസത്തേയ്ക്ക് ആളിൻറെ കൂടെ ചിലവഴിക്കേണ്ടി വരുമെന്ന് ക്ലാവർ  പറഞ്ഞപ്പോൾ ഇഷ്ടത്തോടെയല്ല വന്നത്. മിക്കവാറും മൂന്ന് മോശം ദിവസങ്ങളായിരിക്കും ഇനിയങ്ങോട്ട് എന്നാണു കരുതിയത്. പക്ഷെ... ഇയാൾ കൊള്ളാം. ഒരു മര്യാദയൊക്കെയുണ്ട്. എന്തായാലും മൂന്ന് മോശം ദിവസങ്ങളാവില്ലെന്ന് തോന്നുന്നു. 


ലാസറിൻറെ തൊട്ടുമുൻപിലെത്തിയ അവൾ മെല്ലെ അയാളുടെ കയ്യിലെ മദ്യഗ്ലാസ്സ് വാങ്ങി ടീപ്പോയിലേക്ക് തിരികെ വച്ചു. പിന്നെ മെല്ലെ താൻ ധരിച്ചിരുന്ന പർദ്ദ അഴിച്ചു കളഞ്ഞു. അവളുടെ കാൽ ചുവട്ടിലേക്ക് അതൂർന്നു വീണു. അവളുടെ ഉടലിനോട് ചേർന്നുകിടന്നിരുന്ന നേർത്തു സുതാര്യമായ ചുവന്നവസ്ത്രവും അടർന്നുപോയി. 


ലാസർ പറഞ്ഞറിയിക്കാനാവാത്തൊരു പകപ്പോടെ അവളെ നോക്കി നിന്നു. സ്ത്രീകളെ അയാൾ ആദ്യമായല്ല കാണുന്നത്. പക്ഷെ ഇന്നിപ്പോൾ ഇതാ, അങ്ങിനെ തോന്നുന്നു.


ലജ്ജയുടെ അവസാനത്തെയാടകൾ കൂടി അഴിച്ചുമാറ്റപ്പെട്ടപ്പോൾ, വെണ്ണക്കല്ലിൽ കൊത്തിയ രതിശിൽപം പോലെ, അവൾ ലാസറിൻറെ മുന്നിൽ നിന്നു.. തന്നെയും വെല്ലുവിളിച്ചു നിൽക്കുന്ന, താരുണ്യം തുളുമ്പുന്ന കുചദ്വയങ്ങളിൽ ലാസറിൻറെ കണ്ണുകളുടക്കി നിന്നു. ആ കണ്ണുകളിൽ കൂടി അയാളുടെ ഞരമ്പുകളിലേക്കൊരു തീക്കാറ്റ് വീശി. ലാസർ ചുട്ടു പഴുത്തു നിൽക്കവേ, അവൾ മെല്ലെ മെല്ലെ അയാളുടെ ഷർട്ടിൻറെ ബട്ടണുകൾ അഴിക്കാൻ തുടങ്ങി. 


ഒരു മന്ത്രവാദിനിയുടെ മായാവലയത്തിൽ അകപെട്ടവനെ പോലെ ലാസർ ഉരുകി നിന്നു. പിന്നെ ഉരഗങ്ങളെ പോലെ പരസ്പരം വരിഞ്ഞു മുറിക്കികൊണ്ടവർ കിടക്കയിലേക്ക് വീണു. 


തീ പിടിച്ച നിമിഷങ്ങൾ! തീ പിടിച്ച ശ്വാസങ്ങൾ! കാട്ടുകുതിരയുടെ ചിനയ്ക്കൽ! പരസ്പരം പിണഞ്ഞു പിടയുന്ന ഉടൽ നാഗങ്ങൾ! ഈ നിമിഷങ്ങളൊരിക്കലുമവസാനിക്കരുതെന്ന് വ്യാമോഹിക്കുന്ന, ഉന്മത്ത മദ മനസ്സുകൾ! മാംസളമായ ഉലയിൽ പിന്നെയും പിന്നെയും തീയെരിഞ്ഞു കൊണ്ടേയിരുന്നു!


തുടരും 

2 comments:

  1. ആരായിരിക്കും??

    ReplyDelete
  2. മുന്നിൽ നിന്നുമുള്ള വായന ചതിച്ചു

    ReplyDelete