Thursday, May 27, 2021

പ്രണയാമൃതം!


 

നീയറിഞ്ഞുവോ 

എൻറെ സ്വപ്നഗന്ധി പൂത്തു. 

കൊച്ചിതളുകൾ വിടർത്തി 

പുഞ്ചിരിക്കയായ്എത്രയോ

മത്താപ്പ് പോലുള്ള പൂക്കൾ!


ഇനിയെങ്കിലും 

നീയെൻറെ അരികിൽ വരൂ

ഈ സ്വപ്നഗന്ധിയുടെ താഴെ

ചന്ദ്രികാമൃത വർഷമേറ്റിനി

നിൻ പവിഴമല്ലികളുണരട്ടെ!    


നമുക്കിനി 

ഞാനും നീയുമെന്ന വലിയ  

പ്രഹേളികക്കുത്തരം വേണ്ട.

പകരം; നമ്മളെന്ന ചെറിയ

കൂടാരത്തിൽ ചേക്കേറിടാം!


ഋതുകന്യകയുടെ മുഗ്ദമാറിടം 

നുകരാം പ്രണയാമൃതം രുചിക്കാം

നമുക്കീ വസന്തത്തിലന്യോനം  

രോമഹർഷങ്ങളായി മാറാം!


എൻറെ മൗനചുംബനങ്ങളെ 

നീ ചൂടുനൽകിയുണർത്തുക.

ആയിരം ദളങ്ങൾ വിടർത്തി 

അവ അനശ്വരങ്ങളാവട്ടെ!


ശുഭം 

1 comment:

  1. ഋതുകന്യകയുടെ മുഗ്ദമാറിടം

    നുകരാം പ്രണയാമൃതം രുചിക്കാം

    നമുക്കീ വസന്തത്തിലന്യോനം

    രോമഹർഷങ്ങളായി മാറാം..!

    നല്ല വരികൾ ....

    ReplyDelete