Sunday, November 21, 2021

ഉന്മാദഹർഷങ്ങൾ

 



മൃണ്മയവീണയിലാനന്ദ രാഗം 

മൃദുരവമുലയുമ്പോൾ; 

ശ്രാവണ പൗർണമി പാല്മഴയിൽ

രതിരാഗമുണരുമ്പോൾ; 

ഇതളുകൾ വിടരുകയായ്. 

പൂന്തേൻ കിനിയുകയായ്. 

ഉടലാകെയൊഴും ഉന്മാദഹർഷങ്ങൾ  

മാമയിൽ പീലികളായ്.

ഈ പ്രേമ നദിതൻ കുഞ്ഞോളങ്ങൾ 

നമ്മെ പുണരുകയായ്.

തരളമനസ്സിൻ താഴ്വരയിൽ 

ഒരു മാമയിലാടുമ്പോൾ;    

ഋതുകന്യകയുടെ പൂഞ്ചൊടിയിൽ  

പ്രേമമധുരിമ കിനിയുമ്പോൾ;

ആർദ്രമനസ്സിൻ പൂവാടികയിൽ 

അനുഭൂതിയുണരുകയായ്.

പവനാംഗുലിയുടെ പരിലാളനയിൽ 

ഒരു നീർമലരുണരുകയായ്.

ഗാത്രിക മാറിയ മാറിടമാകെ  

നഖചിത്രമേൽക്കുകയായ്!


അബൂതി 

No comments:

Post a Comment