Wednesday, August 10, 2022

പാരിജാതം



നീ മാത്രമറിയുന്നൊരു 

ഹൃദയനോവുണ്ടെന്നിൽ;

നിൻവിരൽതുമ്പ് മാത്രം 

തേടുമൊരശ്രു ബിന്ദുവിൻ  

തീഷ്ണതപ്തമാം നൊമ്പരം!

ഇനിയെങ്കിലുമെൻ 

പ്രിയപാരിജാതമേ, നിൻ 

മിഴിപ്പൂക്കൾ വിടർത്തൂ; 

നിന്നുണർത്തു പാട്ടിൻ 

മൃദുചുംബനങ്ങളാൽ

മെല്ലെ മെല്ലെയെന്നെ 

വിളിച്ചുണർത്തു!

നിന്നെയും കാത്തരിപ്പൂ 

ഞാനീ പകല്കിനാവിൻ 

നിത്യവസന്തവനികയി-

ലാദിമകാമുകൻറെ 

മായാമുളന്തണ്ടുമായ്!

ഇനിയെങ്കിലും വരൂ 

നീയീ മുളം തണ്ടിലെ 

ശ്രുതിയായുണർന്നിടൂ;  

ഇത്തിരിനേരമെങ്കിലു- 

മെന്നരികിലിരിന്നിടൂ! 

 

അബൂതി 

No comments:

Post a Comment