Sunday, October 30, 2022

#കവിത



നിൻറെ മൗനത്തിലെൻ 

സ്വപ്നങ്ങൾ വീർപ്പ് മുട്ടുന്നു.

നിൻറെ ഹൃദയമൊരു 

കാരാഗ്രഹം തന്നെ! 

നീയെൻറെ സ്വപ്നങ്ങളെ   

സ്വന്തമാക്കുന്നില്ല. 

സ്വതന്ത്രമാക്കുന്നുമില്ല!

കനലായ് നീറുന്ന പ്രണയം,

കാതുകൾ തേടും സമ്മതം,   

കണ്ണിലെയാത്മദാഹവും;

നീയൊട്ട് കാണുന്നുമില്ല! 

ഇനിയെങ്കിലുമാ സ്വപ്നങ്ങളെ 

നീയെനിക്ക് തിരികെത്തരിക!

ഒരുനോവിൻറെ താരാട്ട് പാട്ടിൽ 

ഇനി ഞാനവയെ ഉറക്കട്ടെ! 


30/10/2022

No comments:

Post a Comment