Wednesday, February 7, 2024

പ്രിയസ്വപ്നമേ



 പ്രിയസ്വപ്നമേ

ഞാനൊരിക്കൽ കൂടി

നിന്നിലേക്ക് തിരികെ വരട്ടെയോ? മറവിയാം കുമ്മായപ്പാളികളടർന്ന നിൻറെ മനസ്സിൽ വീണ്ടുമൊരു പ്രണയചിത്രമാകുവാൻ ഞാനിനിയും വരട്ടെയോ? നിൻറെ മൃദുമാറിടം തഴുകിപ്പോയോരെൻ പഴയകിനാവിൻറെ ചുണ്ടിൽ, ചുട്ടുപഴുത്തൊരു ചുംബനം ഇപ്പോഴും ബാക്കിയാണ്! ആരും കാണാത്തൊരു തൃസന്ധ്യയിൽ എനിക്കും നിനക്കുമിടയിൽ വിടരാൻ കൊതിച്ചിട്ടും വിടരുവാനാവാതെ പോയൊരു പുഷ്പമാണത്! ഓരോ മഴപ്പാട്ടുമിപ്പോഴും എന്നിൽ നിന്നോർമ്മയുടെ ഉണർത്തുപാട്ടാവുന്നു. നീ പിരിഞ്ഞിടത്തു തന്നെ ഞാനിന്നും നിന്നെയും കാത്തിരിക്കുന്നു! ഒരു മൃദുഹാസം മാത്രം മതി സമ്മതത്തിൻറെ കടലായിടാൻ, പ്രാണനിലിന്നും കെടാതെ പാത്തുവെച്ച നാളത്തിനിത്തിരി എണ്ണയായ് മാറിടാൻ! നീയാം വസന്തത്തെ വരമായി നേടുവാൻ ഇനിയെത്ര നാൾ ഞാൻ തപമിരിക്കണം നിൻറെ നൂപുരം കൊഞ്ചുമീ വഴിത്താരയിൽ? അബൂതി

No comments:

Post a Comment