മുൻ അദ്ധ്യായം: ഇടവേള
അദ്ധ്യായം 25: സിനിമ
പിന്നെയും ഒരുപാടു നിർബന്ധിക്കേണ്ടിവന്നു അവനെഴുനേൽക്കാൻ. അവൾ വിളമ്പിക്കൊടുത്ത ഭക്ഷണം, രുചിയില്ലാത്ത എന്തോ സാധനം പോലെ അവൻ വരിക്കഴിക്കുന്നതും നോക്കി, അവളൊന്നും മിണ്ടാതെ ഇരുന്നു. കുറച്ചെന്തോ കഴിച്ചെന്നു വരുത്തി, അവൻ പോയപ്പോൾ ഡൈനിംഗ് ടേബിളിൽ കയ്യൂന്നി തല താങ്ങി അവളിരിക്കെ അമ്മ പതുക്കെ അങ്ങോട്ട് വന്നു. അവളുടെ തോളിൽ പിടിച്ചു സങ്കടത്തോടെ ചോദിച്ചു.
സിദ്ധു അവളിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നിരുന്നു...
അദ്ധ്യായം 25: സിനിമ
മാസങ്ങൾ ചിലത് കഴിഞ്ഞുപോയി. അത്ഭുതങ്ങളൊന്നും നടന്നില്ല. കുറെയധികം പണം കയ്യിൽ വന്നതിനാൽ, പിന്നെ ആരുടെ അടുത്തേയ്ക്കും അവൾ പോയില്ല. നല്ല സുഖമില്ലെന്നൊരു കള്ളം പറഞ്ഞ്, എല്ലാവരെയും ഒഴിവാക്കി. അവൾ കാത്തിരിക്കുകയായിരുന്നു....
പുരാതന കഥയിലെ, ദുർമന്ത്രവാദിനിയുടെ ശാപത്താൽ വിരൂപയായ രാജകുമാരി, ശാപമോക്ഷത്തിൻറെ മൃദുചുംബവുമായി വരുന്ന രാജകുമാരനെ കാത്തിരിക്കുന്ന പോലെ, അവൾ കാത്തിരിക്കുന്നു. വീണ്ടും കാണാമെന്ന വാക്കിൻറെ പച്ചപ്പ്, ആ ഉള്ളിലുണങ്ങാതെ ബാക്കി നിൽക്കുന്നു.
അവൾക്കാ മോഹം ഉപേഷിക്കാനാവുന്നില്ല. അത് ബാക്കിയുള്ളിടത്തോളം കാലം ഇനിയൊരാളുടെ മുൻപിലേക്കും, താൻ പോകില്ലെന്നവൾ തീർച്ചപ്പെടുത്തിയതാണ്. സ്ഥിരം വിളിക്കുന്നൊരു കക്ഷി ഒരു സൊയ്ര്യവും തരുന്നില്ല എന്ന് പറഞ്ഞ് ബാബു പലപ്പോഴായി വിളിച്ചതാണ്. ബാബുവിൻറെ നമ്പർ മാത്രമേ അവളാർക്കും കൊടുക്കാറുള്ളൂ. അതുകൊണ്ടാരും നേരിട്ട് വിളിച്ചു ശല്ല്യം ചെയ്യില്ല. അവൾ കണക്കു കൂട്ടിനോക്കി. വിഷു കൂടി കഴിയട്ടെ. ഇടുങ്ങിയ ഈ കാത്തിരിപ്പിൻറെ അങ്ങേത്തലയ്ക്കൽ വച്ച്, പിന്നെയും ആ ചളിക്കുണ്ടിലേക്ക് വീഴാനാണ് യോഗമെങ്കിൽ, അതങ്ങിനെ ആശ്വസിക്കാം.

സിദ്ധുവിൻറെ പൊതുപരീക്ഷ കഴിഞ്ഞു. വിഷു ആ നഗരത്തിലേക്ക് വന്നത്, പ്ലാസ്റ്റിക് കൊന്നപ്പൂക്കളും, പ്ലാസ്റ്റിക് വാഴയിലയുമൊക്കെയായാണ്. അങ്ങിനെ മായം കലർന്ന വസ്തുക്കൾ കൊണ്ട് കണിയൊരുക്കി, മായം കലർന്ന സദ്യയുണ്ടാക്കി, മറ്റെല്ലാവരെയും പോലെ അവരും വിഷുവിനെ വരവേറ്റു. നിറവയറോടെ വിരുന്നു വന്ന ശാരദക്കുട്ടിക്ക് വൈകുന്നേരമായപ്പോൾ വേദന വന്നു. ഡോക്ടർ പറഞ്ഞ തീയതി ഇനിയും ഒരാഴ്ച കഴിഞ്ഞാണ്.
ആശുപത്രിയിൽ ലേബർ റൂമിൻറെ പുറത്ത് അക്ഷമയോടെ അവർ കാത്തിരുന്നു. ഒരു പെൺകുഞ്ഞിൻറെ സന്തോഷ വാർത്തയും കൊണ്ടൊരു മാലാഖ, അവരെ നോക്കി പുഞ്ചിരിച്ചു. വെളുത്ത തുണിയിൽ പൊതിഞ്ഞ കുഞ്ഞിൻറെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, സന്തോഷം ഉള്ളിൽ തുടി കൊട്ടി. ജീവിതത്തിലേക്കൊരു പുതിയ അതിഥി കൂടി വരുമ്പോൾ, മനസ്സിലൊരു പൊലിപ്പാട്ടുയരുനുണ്ട്.
സിദ്ധുവിന് അവളെ കണ്ടിട്ടും കണ്ടിട്ടും കൊതി തീർന്നില്ല. അവനവളുടെ കുഞ്ഞു കൈവിരലിൽ മെല്ലെ തൊട്ടുനോക്കി. കൈ പിടിച്ചു കുലുക്കി നോക്കി. കവിളിൽ തൊട്ടുനോട്ടി. അവസാനം, ഇവളെന്താ ഇങ്ങനെ കണ്ണടച്ച് കിടക്കുന്നത് എന്നായിരുന്നു അവൻറെ ചോദ്യം.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ, സിദ്ധുവും ബാബുവും കൂടി ഒരു സിനിമയ്ക്ക് പോയതാണ്. സിനിമ കണ്ട് തിരിച്ചു വന്ന സിദ്ധുവിൻറെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു. ബാബുവിൻറെ മുഖവും പ്രകാശം കെട്ട നിലയിലായിരുന്നു. സിദ്ധു ഒന്നും പറയാതെ അകത്തേയ്ക്ക് പോയപ്പോൾ, എന്താണ് കാര്യമെന്നവൾ ബാബുവിനോട് തിരക്കി. ബാബു വിഷമത്തോടെ പറഞ്ഞു: "അത് ചേച്ചീ, ആ സിനിമ, ചേച്ചിയുടെ കഥയായിരുന്നു. കണ്ടപ്പോ മുതൽ സിദ്ധു ഒരേ സങ്കടത്തിലാണ്."
അവൾക്ക് തല മരവിച്ചു വന്നു. വീഴാതിരിക്കാൻ ചുമരിൽ അള്ളിപ്പിടിച്ചു. അമ്മയും ഇടി തട്ടിയ പോലെ നിൽക്കുകയാണ്.
എൻറെ കഥയോ? അതെങ്ങിനെ? ഇതൊരു കൊടും ചതിയാണല്ലോ? ദൈവമേ, ഈ കൊടും ചതി ആരാണെന്നോട് ചെയ്തത്?
അധികം ആലോചിക്കേണ്ടി വന്നില്ല. ജീവിതത്തിലേക്ക് പ്രകാശം കൊണ്ടുവരും എന്നു കരുതിയ ആൾ... ഒരു നല്ല മനുഷ്യൻറെ കോലം കെട്ടി, എൻറെ ജീവിതം മുഴുവൻ അയാൾ വിൽക്കുകയായിരുന്നോ?
അവളെ കൂടുതൽ ഭയപ്പെടുത്തിയത് വേറൊന്നായിരുന്നു. അത്, താൻ ആരാണെന്ന്, തൻറെ തൊഴിലെന്താണെന്ന്, സിദ്ധു അറിഞ്ഞോ എന്നതായിരുന്നു. ഇത്ര നാളും എത്രയോ സമർത്ഥമായി താൻ ഒളിപ്പിച്ചുവച്ച ആ പൊള്ളുന്ന സത്യം... അവളുടെ ദയനീയനോട്ടം നേരിടാനാവാതെ, ബാബു തലകുനിച്ചുപോയി.

അവൾ സിദ്ദുവിൻറെ മുറിയിൽ ചെന്നു നോക്കി. അവൻ കമഴ്ന്ന് കിടക്കുകയാണ്. വിളിക്കാനായി അവളൊന്ന് ആഞ്ഞെങ്കിലും അതിനുള്ള ധൈര്യം വന്നില്ല. തിരികെ വരുമോൾ നിറഞ്ഞു തുളുമ്പിയ അമ്മയുടെ കണ്ണിൽ നോക്കി അവൾ പറഞ്ഞു.
"ഞാനിപ്പോ വരാം. സിദ്ധുവിനെ നോക്കണം.."
അമ്മ ഒന്നും പറയാനാവാതെ നിൽക്കെ അവൾ ബാബുവിനെയും കൂട്ടി ഇറങ്ങി. തിയേറ്റർ പരിസരത്ത് നല്ല ജനത്തിരക്കായിരുന്നു. ഫസ്റ്റ് ഷോയ്ക്കുള്ള ടിക്കറ്റു കൊടുത്ത് തുടങ്ങിയിരുന്നു. അവൾ തീയറ്ററിൻറെ മുൻഭാഗത്ത് പ്രദർശിപ്പിച്ച പോസ്റ്ററുകളിലേക്ക് നോക്കി. മലയാളത്തിലെ ഒന്നാംനിര നായികമാരിലൊരാണ് അഭിനയിച്ചിരിക്കുന്നത്. ബാബു എങ്ങിനെയൊക്കെയോ രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു. ശ്വാസമടക്കിപ്പിടിച്ച്, അവൾ തിയേറ്ററിൻറെ അകത്ത് സിനിമ തുടങ്ങുന്നതും കാത്തിരുന്നു.
ഒരു ഗ്രാമത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പിന്നെ പിന്നെ അതിലെ ചിത്രങ്ങൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വന്നു. അഭ്രപാളിയിൽ തൻറെ തന്നെ ജീവിതം , ശ്വാസം വിടാൻ പോലുമാകാതെ അവൾ നോക്കി നിന്നു. അച്ഛനും കണാരേട്ടനും, രാജേട്ടനും, സുകുവുമൊക്കെ വന്നു പോയി. ഓരോ കഥാപാത്രവും സുവ്യക്തമായിരുന്നു. പേരുകളിൽ മാത്രം ചില വിത്യാസങ്ങൾ കാണാം. പക്ഷെ, അവളെ കുറിച്ചറിയുന്ന ഏതൊരാൾക്കും എല്ലാവരെയും തിരിച്ചറിയാൻ കഴിയുമായിരുന്നു. അവസാനം, അവൾ നഗരത്തിലെ വൃദ്ധനായ വ്യവസായ പ്രമുഖൻറെ മുന്നിലെത്തുമ്പോൾ, അവിടെ കഥയിൽ ഒരു തിരുത്തലുണ്ടായിരുന്നു. യഥാർത്ഥ ജീവിതത്തിൽ സ്ത്രീത്വം വിറ്റ് ജീവിക്കാതിരിക്കാൻ പൊരുതിതോറ്റ അവളെയല്ല, സിനിമ കാണിച്ചത്. ആ വൃദ്ധമനുഷ്യൻ, അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നിടത്ത്, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമുള്ള ചൂണ്ടു പലകയോടെ, സിനിമ അവസാനിക്കുമ്പോൾ കാണികളിൽ ചിലർ എഴുനേറ്റു നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. ജയിച്ചവർ ലോകരാൽ താലോലിക്കപ്പെടും. തോറ്റവർ... അവരെ കുറിച്ചാരും ഓർക്കാറില്ല....
ഈ നിമിഷം, തന്നെ ഭരിക്കുന്ന വികാരമെന്തെന്ന്, അവൾക്ക് തിരിച്ചറിയാനായില്ല. അത്ഭുതമാണോ, സങ്കടമാണോ, സന്തോഷമാണോ, അതല്ല അമ്പരപ്പാണോ? ഒന്നും അവൾക്കു മനസ്സിലായില്ല. ഒരു കാര്യത്തിൽ മാത്രം അവൾക്കാശ്വാസമുണ്ടായിരുന്നു. സ്വന്തം ശരീരം വിറ്റുജീവിക്കുന്ന ഒരാളായി തന്നെ അയാൾ ചിത്രീകരിച്ചില്ലല്ലോ? അത്രയും കരുണയെങ്കിലും അയാൾ തന്നോട് കാണിച്ചല്ലോ? തന്നെക്കുറിച്ചു ചർച്ചചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾക്കിടയിലൂടെ അവൾ തീയേറ്ററിൽ നിന്നും പുറത്തേയ്ക്കു വന്നു.
വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു; സിദ്ധു ഒന്നും കഴിച്ചിട്ടില്ലെന്ന്. ബാബു പറഞ്ഞിരുന്നു, അവന് ഭയങ്കര വിഷമമായിരുന്നു, തൻറെ ജനനം കൊണ്ടാണ് അമ്മയുടെ ജീവിതം നശിച്ചത് എന്നാണത്രെ അവൻ പറയുന്നത്. പാവം. ഒരു പതിനഞ്ചു വയസുകാരൻറെ മനസ്സിനെ എത്ര ആഴത്തിലായിരിക്കും ആ സിനിമ മുറിവേൽപ്പിച്ചിരിക്കുക? അവൾ അവൻറെ റൂമിലേക്ക് ചെന്നു. ലൈറ്റിട്ടു. കട്ടിലിൽ അവൻറെ അരികിലിരുന്നു. കമഴ്ന്നു കിടക്കുന്ന അവൻറെ ശിരസ്സിൽ തലോടിക്കൊണ്ട് മെല്ലെ വിളിച്ചു..

"മോനെ.. സിദ്ധു..."
ഒരു തേങ്ങലോടെ, അമ്മാ എന്ന് വിളിച്ചു കൊണ്ടവൻ അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. ആ തേങ്ങലിനിടയിലും അവൻ വ്യസനത്തോടെ ചോദിച്ചു.
"ഞാനുണ്ടായോണ്ടല്ലേ, അമ്മ ഇത്രേം കഷ്ടപ്പെട്ടത്...?"
അവളുടെ നെഞ്ചിലാ ചോദ്യം തറച്ചുകയറി. ഹൃദയം നുരുമ്പും വിധം വേദനിച്ചു. അവൻറെ മുതുകിലൂടെ കയ്യൊടിക്കവേ ചോദിച്ചു.
"അമ്മക്കങ്ങിനെയല്ലല്ലോ.. ആണോ? എപ്പോളെങ്കിലും അങ്ങിനെ തോന്നീട്ടുണ്ടോ? ഉണ്ടോ?"
സങ്കടമുണ്ടായിരുന്നു, അവളുടെയുള്ളിൽ ഒരു കടലോളം. അതിനാൽ, ശബ്ദം ഇടറിയപ്പോൾ, അവളൊന്നു നിർത്തി..
"ൻറെ മോനതൊന്നും ആലോചിക്കണ്ട... സങ്കടപ്പെട്യേം വേണ്ട... നന്നായി പഠിച്ച്, വല്ല്യ ആളായി, നല്ല ജോലിയൊക്കെ കിട്ടീട്ട്, സുഖായി ജീവിക്കണം ട്ടൊ. അമ്മയ്ക്ക് ആ ഒരു സ്വപ്നം മാത്രേ ഇപ്പൊ ഉള്ളൂ... വേറെ.. വേറെ ഒന്നൂല്ല.. അമ്മയ്ക്കൊരു സങ്കടോംല്ല.. നീ വാ... വന്നു വല്ലോം കഴിക്ക്.. "
സങ്കടമുണ്ടായിരുന്നു, അവളുടെയുള്ളിൽ ഒരു കടലോളം. അതിനാൽ, ശബ്ദം ഇടറിയപ്പോൾ, അവളൊന്നു നിർത്തി..
"ൻറെ മോനതൊന്നും ആലോചിക്കണ്ട... സങ്കടപ്പെട്യേം വേണ്ട... നന്നായി പഠിച്ച്, വല്ല്യ ആളായി, നല്ല ജോലിയൊക്കെ കിട്ടീട്ട്, സുഖായി ജീവിക്കണം ട്ടൊ. അമ്മയ്ക്ക് ആ ഒരു സ്വപ്നം മാത്രേ ഇപ്പൊ ഉള്ളൂ... വേറെ.. വേറെ ഒന്നൂല്ല.. അമ്മയ്ക്കൊരു സങ്കടോംല്ല.. നീ വാ... വന്നു വല്ലോം കഴിക്ക്.. "
പിന്നെയും ഒരുപാടു നിർബന്ധിക്കേണ്ടിവന്നു അവനെഴുനേൽക്കാൻ. അവൾ വിളമ്പിക്കൊടുത്ത ഭക്ഷണം, രുചിയില്ലാത്ത എന്തോ സാധനം പോലെ അവൻ വരിക്കഴിക്കുന്നതും നോക്കി, അവളൊന്നും മിണ്ടാതെ ഇരുന്നു. കുറച്ചെന്തോ കഴിച്ചെന്നു വരുത്തി, അവൻ പോയപ്പോൾ ഡൈനിംഗ് ടേബിളിൽ കയ്യൂന്നി തല താങ്ങി അവളിരിക്കെ അമ്മ പതുക്കെ അങ്ങോട്ട് വന്നു. അവളുടെ തോളിൽ പിടിച്ചു സങ്കടത്തോടെ ചോദിച്ചു.
"എന്താ മോളെ.. എന്താ ആ സിനിമയില്..? ആരാ നിന്നെ പിന്നെയും ചതിച്ചത്...?"
അവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി.. പിന്നൊരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞു..
"ആണുങ്ങളിങ്ങനെ പല തരക്കാരാണമ്മേ. ചിലർക്ക് പെണ്ണിൻറെ മനസ്സ് മാത്രം മതിയാവും. ചിലർക്ക് മേനി മാത്രം. ചിലർക്ക് മനസ്സും മേനിയും വേണ്ടിവരും. വേറെ ചിലർക്ക് നമ്മുടെ വേദനകൾ പോലും വേണ്ടി വരും. എന്നാ ഇതിനൊക്കെ പകരം അവർ തരുന്നതോ. അത് പൈസ മാത്രമായിരിക്കും. ആണുങ്ങളിലധികയും ഇങ്ങിനെയൊക്കെയാണമ്മേ. നമ്മളോട് ചിരിച്ചു കാണിച്ച് നമ്മുടെ ജീവിതവും കട്ടെടുത്ത് അവരങ്ങ് പോകും. നമ്മൾ പിന്നെയും വിഢികളായി കാത്തിരിക്കും. ഇനി വരുന്ന ആണെങ്കിലും പെണ്ണിനെ അറിയുന്ന ഒരാളായിരിക്കുമെന്ന, ലോകത്തിലെ ഏറ്റവും വലിയ പൊട്ടൻ സ്വപ്നവുമായി ജീവിക്കും. അല്ലെങ്കിലും നമ്മൾ പെണ്ണുങ്ങൾ എന്നാ എന്താ പഠിച്ചത്...?"
ഒന്നും പറയാനാവാതെ ആ അമ്മ അവളുടെ ശിരസ്സിലൂടെ വിരലോടിച്ച് കൊണ്ടിരുന്നു. ഒരുപാട് നേരം അവർക്കിടയിൽ കനത്ത മൗനം മൂടി നിന്നു. അവസാനം അമ്മയുടെ നേർത്ത, വിറയാർന്ന ശബ്ദം അവളുടെ കാതുകളിൽ തുളച്ചു കയറി...
"മോളെ... ശരിക്കും എന്താ... എന്താ നിൻറെ പണി?"
അവൾ പകച്ച കണ്ണുകളോടെ അമ്മയെ നോക്കി. പിന്നെ ചങ്കു കീറുന്ന കരച്ചിലോടെ അമ്മയെ കെട്ടിപ്പിടിച്ചു. ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിക്കവേ ആ അമ്മയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. എനിക്കറിയാമായിരുന്നു മോളെ. എനിക്കറിയാമായിരുന്നു. ഒന്നുമില്ലെങ്കിലും നിന്നെ പെറ്റ വയറല്ലേ. എനിക്ക് നിന്നെ മനസ്സിലാവാതിരിക്കുമോ? നിൻറെ വേദനകൾ അറിയാതിരിക്കുമോ? അടുപ്പിലെ വിറക് പോലെ, നീ പുകഞ്ഞെരിഞ്ഞു തീരുന്നത്, ഞാനറിയുന്നുണ്ടായിരുന്നു മോളെ.. ഞാനറിയുന്നുണ്ടായിരുന്നു.
ദയനീയതയുടെ, നിസ്സഹായതയുടെ, രണ്ടു മൂർത്തീഭാവങ്ങളായിരുന്നു, ആ അമ്മയും മകളും...
പാതിരയായിട്ടും അവൾക്കുറക്കം വന്നില്ല. സോഫയിൽ കണ്ണടച്ച് ഓരോന്നലോച്ച് കിടക്കെ ഒരു കാൽപ്പെരുമാറ്റം കേട്ട് കണ്ണ് തുറന്നു. നോക്കുമ്പോൾ സിദ്ധു. അവനവളുടെ അരികിലിരുന്നു.

"എന്താമ്മാ.. ഉറങ്ങീലെ.." ഇപ്പോൾ അവൻറെ ശബ്ദത്തിന് കുറേശ്ശെ തെളിച്ചമുണ്ട്. സങ്കടമൊക്കെ ഏറെക്കുറെ തീർന്ന പോലെ. കുറെ കരഞ്ഞപ്പോൾ, അവൾക്കുമുണ്ട്, നെഞ്ചിലൊരു ആശ്വാസം.
അവളവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.. സ്നേഹത്തോടെ ആ ശിരസ്സിലൊരുമ്മ കൊടുത്തു... പിന്നെ കൃതിമമല്ലാത്തൊരു പുഞ്ചിരിയോടെ പറഞ്ഞു... "ഉറക്കം വന്നില്ലെടാ... ഉം.. നീയെന്താ ഉറങ്ങാത്തെ? ഓരോന്നാലോചിച്ച് കിടക്കാതെ, പോ.. പോയി, കണ്ണടച്ച് കിടന്നോളൂ. ഉറക്കം വന്നോളും.."
സിദ്ധു അവളിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നിരുന്നു...
"അമ്മാ.. ഞാനൊരു കാര്യം ചോദിക്കട്ടെ..."
എന്താ എന്നർത്ഥത്തിൽ അവളവൻറെ മുഖത്തേക്ക് നോക്കി.. മടിച്ചു മടിച്ചാണ് അവൻ ചോദിച്ചത്..
"അമ്മാ.. നമുക്ക് നാട്ടിലേക്കൊന്ന് പോയാലോ.. എത്ര കാലായി നമ്മളവിടന്ന് പോന്നിട്ട്... ഇപ്പോളെനിക്ക്, അവിടത്തെ കുറെ കാര്യങ്ങൾ ഓർമ്മയുണ്ടമ്മേ.. കുറേ കാര്യങ്ങൾ..."
തുടരും
ഇഷ്ട്ടപ്പെടുന്നു ...
ReplyDelete